International

ചൈനയിലും ‘അസഹിഷ്ണുത’ ഇരുപതു പേര്‍ അറസ്റ്റില്‍

ബെയ്ജിംഗ് : ചൈനയില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട 20 പേര്‍ അറസ്റ്റില്‍. ബിബിസിയാണ് വാര്‍ത്ത പുറത്തുവിട്ടത്. പ്രസിഡന്റ് ഷി ജിന്‍പിങ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് പ്രസിദ്ധീകരിച്ചവരാണ് അറസ്റ്റിലായത്.

ലോയല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സപ്പോര്‍ട്ടേസ് എന്ന പേരിലാണ് കത്ത് പ്രചരിച്ചത്. പാര്‍ട്ടിയിലും ഭരണത്തിലും വഹിക്കുന്ന എല്ലാ സ്ഥാനങ്ങളും ഷി ജിന്‍പിങ് രാജിവെയ്ക്കണമെന്നും കത്തില്‍ ലോയല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വെബ് സൈറ്റില്‍ ഈമാസം ആദ്യമാണ് കത്ത് പ്രസിദ്ധീകരിച്ചത്.

വെബ്‌സൈറ്റിലെ 6 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 20 പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. വെബ്‌സൈറ്റ് ഹാക്ക് ചെയ്തതാണെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. മാധ്യമരംഗത്ത് വലിയകോലാഹലത്തിന് വഴിവെച്ച കത്ത് ഉടന്‍ തന്നെ പിന്‍വലിച്ചെങ്കിലും ഇതിന്റെ പകര്‍പ്പുകള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button