Kerala

പുനത്തില്‍ കുഞ്ഞബ്ദുള്ളയെക്കുറിച്ച് വന്ന വാര്‍ത്തകളുടെ സത്യാവസ്ഥയുമായി എഴുത്തുകാരന്‍ സേതു

പുനത്തില്‍ കുഞ്ഞബ്ദുള്ള വീട്ടുതടങ്കലില്‍ എന്ന മട്ടിലുള്ള പ്രചാരണത്തിന് മറുപടിയുമായി എഴുത്തുകാരന്‍ സേതു.കുഞ്ഞബ്ദുള്ളയോടൊപ്പം എടുത്ത സെല്ഫികള്‍സഹിതമാണ്സേതു ഫേസ്ബുക്ക് പോസ്റ്റിട്ടിരിയ്ക്കുന്നത്.

” കുഞ്ഞബ്ദുള്ളയെപ്പറ്റി സത്യവിരുദ്ധമായ വാർത്തകൾ ചില മാധ്യമങ്ങളിൽ (സമൂഹമാധ്യമങ്ങളിൽ വരെ) വന്നിരുന്നു. ആരോഗ്യപരമായ ചില കാരണങ്ങളാൽ സന്ദർശകരെ ഒഴിവാക്കണമെന്ന് പറഞ്ഞത് ഡോക്ടർമാരാണു. അതു കൊണ്ട് തന്നെ അക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തിയ കുടുംബത്തെ അഭിനനന്ദിക്കുന്നതിനു പകരം എത്രയോ വ്യാഖ്യാനങ്ങളാണു പുറത്ത് വന്നത്. ചില ചുറ്റുപാടുകളിൽ ഇത്തരം നിയന്ത്രണങ്ങൾ ഒഴിവാക്കാനാവാത്തതാണെന്ന് സമൂഹം തിരിച്ചറിയേണ്ടിരിക്കുന്നു. കലാകാരന്റെ സ്വകാര്യതയിൽ വേണ്ടതിലേറെ കടന്നു കയറാൻ നോക്കുന്ന സുഹ്രുത്തുക്കളെന്ന് (?) അവകാശപ്പെടുന്നവർ കലാഭവൻ മണിയുടെ കാര്യം ഓർക്കുക. നല്ല ആരോഗ്യമുള്ളപ്പോൾ ചുറ്റും കൂടാൻ ആളുകൾ കാണും. അത് മോശമാകുമ്പോൾ നോക്കാൻ കുടുംബമേ ബാക്കി കാണൂ..അതു കൊണ്ട് ഒരു അപേക്ഷ മാത്രം. തൽക്കാലം അയാളെ വെറുതെ വിടുക, ആരോഗ്യം വീണ്ടെടുക്കാൻ അനുവദിക്കുക.
നാലര പതിറ്റാണ്ടു കാലത്തെ ഈ ബന്ധം എനിക്ക് വളരെ വിലപ്പെട്ടതാണു. ഏതാനും നാളുകൾക്ക് മുമ്പു വരെ ഞാൻ കണ്ടിരുന്നു. അന്ന് എടുത്ത ഫോട്ടോകൾ ഇവിടെ; ഒരു വടക്കൻ സെൽഫി വരെ.”

shortlink

Post Your Comments


Back to top button