ജോര്‍ജ്ജിയ : യോഗയ്ക്കിടെയുള്ള നമസ്തേയ്ക്ക് നിരോധനവുമായി അമേരിക്കയിലെ ഒരു സ്കൂള്‍. അമേരിക്കയിലെ ജോര്‍ജ്ജിയ സംസ്ഥാനത്തെ കെന്നെസ്വയിലെ ഒരു സ്കൂളാണ് യോഗയുടെ ഭാഗമായുള്ള കൈകൂപ്പിയുള്ള നമസ്തേയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് നമസ്തേയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ബുള്ളാര്‍ഡ് എലമെന്‍ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു. നിരോധനം ഏര്‍പ്പെടുത്തേണ്ടിവന്നതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ക്രൈസ്തവ മതവിശ്വാസത്തിനെതിരാണെന്ന് കാട്ടിയാണ് നിരോധനം. ക്രൈസ്തവ വികാരമാണ് യോഗവഴി കുട്ടികളെ പഠിപ്പിക്കുന്നതെന്നാണ് മാതാപിതാക്കളുടെ ആരോപണം. കുട്ടികള്‍ക്ക് സമാധാനാന്തരീക്ഷം നല്‍കുന്നതിന്റെ ഭാഗമായാണ് യോഗ പഠിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മാതാപിതാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തിയാതോടെ സ്‌കൂള്‍ അധികൃതര്‍ക്ക് പിന്മാറേണ്ടി വന്നിരിക്കുകയാണ്.
ഫേസ്ബുക്കിലും രക്ഷിതാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. തികച്ചും വിദൂരതയിലുള്ള ഒന്ന് ഞങ്ങളുടെ കുട്ടികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥന. ഭീതീജനിപ്പിക്കുന്ന അവസ്ഥയാണ് നേരിടുന്നതെന്നും കുട്ടിയുടെ അച്ഛനായ ക്രിസ്റ്റഫര്‍ സ്മിത് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
യോഗ വിശ്വാസം ഹനിക്കുന്നതല്ലെന്നും കുട്ടികളുടെ ശീലങ്ങളില്‍ നല്ല മാറ്റം വരുത്തുന്നതിനാണ് യോഗ പരിശീലിപ്പിക്കുന്നതെന്നും യോഗ പരിശീലക റേച്ചല്‍ ബ്രാതന്‍ പറഞ്ഞു. ശാരിരീകമായ പ്രവര്‍ത്തികള്‍ക്ക് വേണ്ടി മനസും ശ്വാസവും സമര്‍പ്പിക്കുന്നതാണ് യോഗ. മനസിന് സമാധാനം നല്‍കുന്നതാണ് ഇതെന്നും റേച്ചല്‍ ബ്രാതന്‍ പറഞ്ഞു.
Post Your Comments