International

വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവതിയ്ക്കും യുവാവിനും ലഭിച്ച ശിക്ഷ

ജക്കാര്‍ത്ത: ഇന്തോനേഷ്യ വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവതിയ്ക്കും യുവാവിനും പരസ്യമായ ചാട്ടവാറടി ശിക്ഷ. ഇന്തോനേഷ്യയിലെ ബാന്‍ദാ ആസെഹ്‌ എന്ന സ്‌ഥലത്താണ്‌ സംഭവം. പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയ്ക്ക് പൊതുജനത്തെ സാക്ഷിയാക്കി നല്‍കിയ ശിക്ഷയുടെ വീഡിയോ ദൃശ്യങ്ങള്‍ അധികൃതര്‍ ഇന്റര്‍നെറ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

രണ്ടുപേര്‍ യുവതിയെ ബലമായി ശിക്ഷ നടപ്പിലാക്കുന്ന വേദിയിലേക്ക് പിടിച്ചുകൊണ്ട് വന്നിരുത്തുന്നതും മുഖം മറച്ച മറ്റൊരാള്‍ യുവതിയുടെ പുറത്ത്‌ ചാട്ടവാറിന്‌ അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ശിക്ഷ പൂര്‍ത്തിയാകുമ്പോള്‍ അവശയായ സ്‌ത്രീയെ സ്‌ട്രെച്ചറില്‍ കിടത്തി കൊണ്ടുപോകുന്നതായും ദൃശ്യങ്ങളുണ്ട്.

യുവതിയോടൊപ്പം കിടക്ക പങ്കിട്ട 21 കാരനും സമാന ശിക്ഷ നല്‍കുന്നുണ്ട്. ശരിയാ നിയമം ലംഘിച്ചതിന് ഇവര്‍ ഉള്‍പ്പടെ 18 പേരുടെ ശിക്ഷയാണ് പൊതുവേദിയില്‍ നടപ്പിലാക്കിയത്.

shortlink

Post Your Comments


Back to top button