International

ബ്രസല്‍സ് ഭീകരാക്രമണം: ആറു ഭീകരര്‍ അറസ്റ്റില്‍

ബ്രസല്‍സ്: ബ്രസല്‍സിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ബെല്‍ജിയം പോലീസ് ആറു പേരെ അറസ്റ് ചെയ്തു. ഷേര്‍ബീക്കില്‍നിന്നാണ് ആറു പേരെയും അറസ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് ആറു പേരെയും പോലീസ് കസ്റഡിയിലെടുക്കുന്നത്. ഷേര്‍ബീക്കില്‍ വീടുവീടാന്തരം കയറിയിറങ്ങിയായിരുന്നു പോലീസ് റെയ്ഡ്. മൊറോക്കന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന ഷേര്‍ബീക്കില്‍നിന്നുള്ള ബെല്‍ജിയന്‍ പൌരന്മാരായിരുന്നു ഭീകരാക്രമണം നടത്തിയത്. മൂന്നു ഭീകരരില്‍ ചാവേറുകളായി എത്തിയ ഖാലിദ് എല്‍ ബക്രാഊയിയും സഹോദരന്‍ ഇബ്രാഹിമും സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടു. മൂന്നാമന്‍ നജിം ലാചറഊയി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനായിട്ടില്ല.

കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തില്‍ 31 പേരാണു കൊല്ലപ്പെട്ടത്. മുന്നൂറോളം പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ 61 പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന് ഇരയായവരില്‍ 40 രാജ്യങ്ങളില്‍നിന്നുള്ള പൌരന്മാരുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button