Gulf

സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച പന്നിയിറച്ചി പിടികൂടി

റിയാദ്: യു.എ.ഇയില്‍ നിന്ന് സൗദിയിലേക്ക് ഒളിച്ചുകടത്താന്‍ ശ്രമിച്ച പന്നിയിറച്ചി അധികൃതര്‍ പിടികൂടി. യുഎഇ, സൗദി അതിര്‍ത്തിയായ ബത്ഹയിലെ ചെക്ക് പോസ്റ്റില്‍ വച്ചാണ് കസ്റ്റംസ് അധികൃതര്‍ 24 കിലോഗ്രാം മാംസം പിടികൂടിയത്. മറ്റു സാധനങ്ങളുമായി വന്ന ട്രാക്കില്‍ ഐ.സ് കട്ടകള്‍ നിറച്ച റഫ്രിജറേറ്ററിലാണ് പന്നി മാസം കണ്ടെത്തിയത്.

സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ റഫ്രിജറേറ്റര്‍ പരിശോധിച്ചപ്പോഴാണ് പന്നിയിറച്ചി കണ്ടെത്തിയത്. ലോറി ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പന്നിമാംസം ശേഖരിച്ചത് എവിടെ നിന്നാണെന്നും ആര്‍ക്കുവേണ്ടിയാണ് കടത്തിക്കൊണ്ടുവന്നതെന്നും അറിവായിട്ടില്ല. രാജ്യത്തെ സംസ്‌കാരത്തിനും മൂല്യങ്ങള്‍ക്കും എതിരായ ഉത്പ്പന്നങ്ങള്‍ കടത്തിക്കൊണ്ടുവരുന്നത് തടയുമെന്ന് കസ്റ്റംസ് ഡയറക്ടര്‍ അബ്ദുറഹ്മാന്‍ അല്‍ മുഹന്ന പറഞ്ഞു.

shortlink

Post Your Comments


Back to top button