കുവൈത്ത് സിറ്റി: കുവൈത്തി അനധികൃതമായി ഗാര്‍ഹിക തൊഴിലാളി ഓഫീസ് നടത്തി വന്ന പ്രവാസികള്‍ പിടിയിലായി. 9 പുരുഷന്മാരും 8 സ്‌ത്രീകളും ഉള്‍പ്പടെ 17 പേരാണ് പിടിയിലായത്. നാല് അപ്പാര്‍ട്ട്‌മെന്റുകളിലായി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
നിയമാനുസൃതമായ സ്‌പോണ്‍സര്‍മാരുടെ കീഴില്‍ ജോലി ചെയ്യുന്നവരെ വന്‍ വാഗ്ദാനങ്ങള്‍ നല്‍കി ഒളിച്ചോടാന്‍ പ്രേരിപ്പിക്കുകയും ഇങ്ങനെ എത്തുന്ന തൊഴിലാളികളെ ഉപയോഗിച്ച് തങ്ങളുടെ ബിസിനസ് വിപുലമാക്കുകയും ചെയ്യുകയായിരുന്നു ഇവരുടെ രീതി. വ്യാജ കരാറുകളും രസീതുകളും നല്‍കിയാണ് ഇവര്‍ ഇരകളെ സംഘടിപ്പിച്ചിരുന്നത്.
Post Your Comments