Kerala

തിരുവനന്തപുരത്ത് ബോംബ്‌ ഭീഷണി

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ്‌ ഭീഷണി. എയര്‍ ഇന്ത്യയുടെ ഷാര്‍ജ വിമാനത്തില്‍ ബോംബ്‌ വച്ചിട്ടുണ്ട് എന്നായിരുന്നു അജ്ഞാത ഭീഷണി സന്ദേശം. വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. തുടര്‍ന്ന് അഗ്നിശമനസേനയും ബോംബ് സ്ക്വാഡും പോലീസും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ബ്രസല്‍സ് സ്ഫോടനത്തെത്തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍നിന്നുള്ള ജെറ്റ് എയര്‍വേയ്സിന്റെ അഞ്ചുവിമാനങ്ങള്‍ക്കും ഇന്‍ഡിഗോയുടെ 10 വിമാനങ്ങള്‍ക്കും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

shortlink

Post Your Comments


Back to top button