Gulf

കണ്ണീരോടെ പ്രവാസി ഡ്രൈവര്‍; പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു

ന്യൂഡല്‍ഹി: സൗദിയില്‍ അറസ്റ്റിലായ ഡ്രൈവര്‍ കരഞ്ഞുകൊണ്ട് സഹായം അപേക്ഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിസാര കാര്യത്തിന് അറസ്റ്റിലായ ബുദുള്‍ സത്താര്‍ മാകണ്ടാര്‍ കണ്ണീരോടെ സഹായം അഭ്യര്‍ഥിച്ചത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുകയാണ്.

സോഷ്യല്‍ മീഡിയ വഴി ഡ്രൈവറുടെ വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നയതന്ത്രതലത്തില്‍ വിഷയം കൈകാര്യം ചെയ്യുമെന്നും സുഷമ പറഞ്ഞു.

കര്‍ണാടക സ്വദേശിയായ സത്താര്‍ രണ്ടുവര്‍ഷം മുമ്പാണ് സൗദി അറേബ്യയില്‍ എത്തിയത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ കുനല്‍ ശ്രീവാസ്തവയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button