ചാലക്കുടി : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കുറുക്കന്‍ കടിച്ചു കീറി. എറിയാട് പേബസാര്‍ കൈതവളപ്പില്‍ ജോഷിയുടെ മകന്‍ ആറു വയസ്സുകാരന്‍ അദ്വൈദിനെയാണ് കുറുക്കന്‍ ആക്രമിച്ചത്.
പുലര്‍ച്ചെ ആറോടെയായിരുന്നു കുറുക്കന്റെ ആക്രമണം. സംഭവം നടന്നയുടന്‍ കുട്ടിയെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സക്കു ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
എറിയാട് പേബസാര്‍ ഭാഗങ്ങളിലെ ഒഴിഞ്ഞ പറമ്പുകളില്‍ കുറ്റിക്കാടുകള്‍ക്കിടയില്‍ കുറുക്കന്റെ ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ്. രാത്രിയില്‍ കുറുക്കന്മാര്‍ ഇവിടെ ഓരിയിടുന്ന ശബ്ദം കേള്‍ക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മിക്കവീടുകളിലെയും കോഴികളെ കുറുക്കന്‍ പിടിക്കുന്നതും പതിവായിട്ടുണ്ട്.
Post Your Comments