KeralaNews

വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗം: തത്ക്കാലം കേസില്ലെന്ന് പോലീസ്

കൊച്ചി: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വടക്കന്‍ പറവൂരില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ തത്ക്കാലം കേസെടുക്കേണ്ടതില്ലെന്ന് പോലീസ്. വെള്ളാപ്പള്ളിയുടെ പ്രസംഗം മതസ്പര്‍ധ വളര്‍ത്തുന്നതാണെന്ന് കാണിച്ച് സമര്‍പ്പിച്ച പരാതിയിലാണ് പോലീസിന്റെ നിലപാട്. വെള്ളാപ്പള്ളിയുടെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പോലീസ് വിശദമായി പരിശോധിച്ചിരുന്നു. ജില്ലാ പോലീസ് മേധാവിയുമായി കൂടിയാലോചനയ്ക്കു ശേഷമാണ് തത്ക്കാലം കേസെടുക്കേണ്ടതില്ലെന്ന് അന്വേഷണ സംഘം തീരുമാനിച്ചത്.
അതേസമയം, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശനെതിരെ വെള്ളാപ്പള്ളി നടത്തിയ വ്യക്തിപരമായ അവഹേളനം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കൊഴുപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. സതീശന്റെ പിതൃത്വം വരെ ചോദ്യം ചെയ്യുന്ന വിധത്തില്‍ വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശമാണ് പാര്‍ട്ടി ആയുധമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button