International

മൊബൈല്‍ റേഡിയേഷനെ ഇനി പേടിക്കേണ്ട !

മൊബൈല്‍ റേഡിയേഷനെ ഇനി പേടിക്കേണ്ട, എന്താണെന്നല്ലേ…മൊബൈല്‍ റേഡിയേഷനില്‍ നിന്ന് സംരക്ഷണം നല്‍കുന്ന അടിവസ്ത്രം വിപണിയില്‍ എത്താനൊരുങ്ങുകയാണ്. ജര്‍മന്‍ സ്റ്റാര്‍ട്ട് അപ് കമ്പനിയാണ് ഇത് വിപണിയിലെത്തിക്കാനൊരുങ്ങുന്നത്.

മൊബൈല്‍ ഫോണുകള്‍ പാന്റിന്റെ പോക്കറ്റിലടക്കം സൂക്ഷിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. പുരുഷന്മാരിലെ ബീജോല്‍പാദനത്തെയും ഇത് ബാധിച്ചേക്കും. ഈ സാഹചര്യത്തിലാണ് തങ്ങള്‍ പുത്തന്‍ മാര്‍ഗവുമായി രംഗത്തെത്തിയതെന്ന് കമ്പനി അവകാശപ്പെടുന്നു.

പ്രത്യേകം ഉപയോഗിച്ചിട്ടുള്ള വെള്ളി നൂലുകളാണ് അടിവസ്ത്രത്തിന്റെ പ്രധാന ഭാഗം. സെല്‍ഫോണുകളില്‍ നിന്ന് വരുന്ന 98 ശതമാനം റേഡിയേഷനുകളും വൈഫൈയില്‍ നിന്നുള്ള 70 ശതമാനം റേഡിയേഷനുകളും ഈ വെള്ളി നൂലുകള്‍ പിടിച്ചെടുക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ക്രൗണ്‍ജുവലെന്‍ എന്ന പേരിലാണ് കമ്പനി ബോക്‌സര്‍ രൂപത്തിലുള്ള അടിവസ്ത്രം വിപണിയില്‍ എത്തിക്കുക. 32 ഡോളറാണ് ഒരു ജോഡി ബോക്‌സറിന്റെ വില. ഇന്ത്യന്‍ രൂപ ഏകദേശം 2,124 രൂപയ്ക്കടുത്തെത്തും ഇത്.

shortlink

Post Your Comments


Back to top button