KeralaNews

പൂഞ്ഞാറിലെ പി.സിയുടെ സ്ഥാനാര്‍ത്ഥിത്വം : ഇടതുപക്ഷം രണ്ട് തട്ടില്‍

തിരുവനന്തപുരം : പൂഞ്ഞാര്‍ സീറ്റിന്റെ പേരില്‍ സി.പി.എം നേതൃനിര രണ്ട് തട്ടില്‍ പി.സി.ജോര്‍ജിനെ എതിര്‍ത്ത് പിണറായി വിജയനും വൈക്കം വിശ്വനും കെ.ജെ.തോമസും രംഗത്തെത്തി. എന്നാല്‍ പി.സി.ജോര്‍ജ് ഗുണം ചെയ്യുമെന്ന നിലപാടിലാണ് കോടിയേരിയടക്കമുള്ള ഒരു വിഭാഗം.

മറ്റാരെയെങ്കിലും പൂഞ്ഞാറില്‍ നിര്‍ത്തിയാല്‍ യു.ഡി.എഫ് വിരുദ്ധ വോട്ടുകള്‍ ചിതറി പോകുമെന്നാണ് കോടിയേരി പക്ഷത്തിന്റെ വാദം. അതേസമയം, സഭ പി.സി.ജോര്‍ജിന് എതിരാണെന്ന് മറുപക്ഷം വാദിക്കുന്നു. പൂഞ്ഞാര്‍ ജോര്‍ജിന് നല്‍കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ പ്രാഥമിക ധാരണയായിരുന്നു. ഘടക കക്ഷികളുടെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം അന്തിമ തീരുമാനമെടുക്കുന്നതിനാണ് നീക്കം.

അതിനിടെ എല്‍.ഡി.എഫ് പിന്തുണച്ചില്ലെങ്കിലും പൂഞ്ഞാറില്‍ തന്നെ മത്സരിക്കുമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് മാറ്റിയ കാര്യം എല്‍.ഡി.എഫ് നേതാക്കന്‍മാരാരും അറിയിച്ചിട്ടില്ല. തന്നെ മത്സരിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഉറപ്പു നല്‍കിയിരുന്നുവെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

അതേസമയം യു.ഡി.എഫ് വിട്ട് ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ച ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിന് പൂഞ്ഞാറില്‍ സീറ്റ് നല്‍കാനാണ് എല്‍.ഡി.എഫിന്റെ ഒരു വിഭാഗം ശ്രമിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button