തിരുവനന്തപുരം: മെയ് 16-ന് നടക്കാനിരിക്കുന്ന കേരളാ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിപിഎം-നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിനെതിരെ കനത്ത ആക്രമണമഴിച്ചു വിട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി യാതൊരുവിധ മര്യാദകളും പാലിക്കാതെയുള്ള ആക്രമണമായിരുന്നു പ്രതിപക്ഷം തന്‍റെ നേര്‍ക്ക് നടത്തിയത് എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എതിരാളിയുടെ “അടിനാഭി”ക്ക് തൊഴിക്കുന്നതിനേക്കാള്‍ മോശം രീതികളാണ് പ്രതിപക്ഷം പുറത്തെടുത്തത് എന്ന്‍ മുഖ്യമന്ത്രി പരാതിപ്പെട്ടു.
ഇംഗ്ലീഷിലെ “ബിലോ ദി ബെല്‍റ്റ്” പ്രയോഗം കടമെടുത്തായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിപക്ഷത്തിനു നേരേയുള്ള ആക്രമണം.
“കുടുംബമാണ് നമ്മുടെയെല്ലാം സ്വത്ത്. എന്നെ ദുര്‍ബലപ്പെടുത്താനായി എന്‍റെ കുടുംബാംഗങ്ങളെ വരെ പ്രതിപക്ഷം ആരോപണങ്ങളിലേക്ക് വലിച്ചിഴച്ചു,” തന്‍റെ കുടുംബാംഗങ്ങള്‍ വരെ ആരോപണവിധേയരായ സോളാര്‍ അഴിമതിയുടെ ഓര്‍മ്മയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.
“കേരളത്തിലെ വേറെ ഏതെങ്കിലും മുഖ്യമന്ത്രി ഇതുപോലെ അക്രമിക്കപ്പെട്ടിട്ടുണ്ടോ?,” ഒരു ചെറിയ കാര്യത്തില്‍പ്പോലും തന്‍റെ ഗവണ്മെന്‍റിന് പ്രതിപക്ഷത്തിന്‍റെ പിന്തുണ ലഭിച്ചില്ലെന്ന് പരാതിപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാര്യങ്ങളിലും തടസങ്ങള്‍ സൃഷ്ടിക്കാനും പ്രതിപക്ഷം ശ്രമിച്ചു എന്നും ഉമ്മന്‍ചാണ്ടി പരാതിപ്പെട്ടു.
അടുത്ത തിരഞ്ഞെടുപ്പിനു ശേഷം കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസവും ഉമ്മന്‍ചാണ്ടി പ്രകടിപ്പിച്ചു.
Post Your Comments