InternationalGulf

ഫ്ലൈ ദുബായ് ദുരന്തം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രാഥമിക ധനസഹായം പ്രഖ്യാപിച്ചു

ദുബായ്: റഷ്യയില്‍ വിമാനം തകര്‍ന്നു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഫ്ലൈ ദുബായ് വിമാനക്കമ്പനി 20,000 ഡോളര്‍ വീതം പ്രാഥമിക ധനസഹായം പ്രഖ്യാപിച്ചു. അന്വേഷണം പൂര്‍ത്തിയായ ശേഷം പൂര്‍ണ നഷ്ടപരിഹാരം നല്‍കും.അന്വേഷണം പൂര്‍ത്തിയായ ശേഷം പൂര്‍ണ നഷ്ടപരിഹാരം നല്‍കുമെന്നും ഫ്ലൈ ദുബായ് അധികൃതര്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കുമെന്ന് ഫ്ലൈ ദുബായി അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചെയാണ് ദുബായിയില്‍ നിന്നും തിരിച്ച ഫ്ലൈ ദുബായ് വിമാനം റഷ്യയിലെ റോസ്തോവ്-ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ നിലത്തിടിച്ച് തകര്‍ന്നത്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 62 പേര്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടമായി. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

shortlink

Post Your Comments


Back to top button