NewsIndia

പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം നെഗറ്റീവ്; വികസനമാണ് എന്റെ മന്ത്രം: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പ്രതിപക്ഷം നെഗറ്റീവ് രാഷ്ട്രീയം കളിക്കുകയാണെന്നും എന്നാല്‍ തന്റെ മന്ത്രം വികസനമാണെന്നും മോദി. പ്രതിപക്ഷം അടിസ്ഥാനരഹിതമായ ആരോപണങ്ങളും പരാതികളും ഉന്നയിക്കുകയാണ്. എന്നാല്‍ അതൊന്നും തന്റെ ലക്ഷ്യത്തെ ബാധിക്കില്ലെന്നും മോദി പറഞ്ഞു. ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ സമാപനപ്രസംഗം നടത്തുകയായിരുന്നു നരേന്ദ്ര മോദി.

രാഷ്ട്രീയ എതിരാളികള്‍ സൃഷ്ടിക്കുന്ന വ്യര്‍ഥ വിവാദങ്ങളില്‍ കുടുങ്ങി സമയം പാഴാക്കാതെ ബിജെപി വികസന അജന്‍ഡയില്‍ ഉറച്ചുനില്‍ക്കണമെന്നു നരേന്ദ്ര മോദി പറഞ്ഞു. വികസനത്തിന് കോട്ടം തട്ടുന്ന തരത്തിലുള്ള വാദങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തള്ളിക്കളയണം. രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് വികസനം. എല്ലാ മേഖലയിലും വികസനം കൊണ്ടുവരുന്നത് രാജ്യത്ത് നിലനില്‍ക്കുന്ന പ്രശനങ്ങള്‍ക്ക് പ്രതിവിധിയാകുമെന്നും മോദി വ്യക്തമാക്കി.

ഗ്രാമങ്ങളില്‍ എല്ലായിടത്തും തന്നെ വൈദ്യുതീകരണം നടപ്പാക്കിയ ബിജെപി സര്‍ക്കാര്‍ 22 മാസമായി അധികാരത്തിലെത്തിയിട്ട് എന്നാല്‍ ഇതുവരെ ഒരു അഴിമതിയും തങ്ങള്‍ക്കെതിരെ പ്രതിപക്ഷത്തിന് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്നും അത് അഭിമാനകരമാണെന്നും മോദി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button