മാവേലിക്കര : നടന്മാരായ മുകേഷിനും, ജഗദീഷിനും, സിദ്ധിഖിനും പിന്നാലെ നടന്‍ അശോകനും സ്ഥാനാര്‍ഥി പട്ടികയിലേക്ക്. ഹരിപ്പാട് മണ്ഡലത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെയാണ് സി.പി.ഐ നേതൃത്വം അശോകനെ പരിഗണിക്കുന്നത്.
ഇതോടെ ഇന്‍ ഹരിഹര്‍ നഗര്‍ നായക നിരയിലെ എല്ലാവരും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയിരിക്കുകയാണ്. മുകേഷിനെ കൊല്ലത്തേക്കാണ് സി.പി.എം പരിഗണിക്കുന്നത്. എന്നാല്‍ ഇവിടെ പി.കെ ഗുരുദാസന്‍ അനുഭവികളില്‍ നിന്നുള്ള എതിര്‍പ്പ് ശക്തമാണ്. മുകേഷിനെതിരെ പോസ്റ്റര്‍ പ്രചാരണവും തകൃതിയാണ്. ജഗദീഷ് പത്തനാപുരത്ത് സിറ്റിംഗ് എം.എല്‍.എ കെ.ബി.ഗണേഷ് കുമാറിനെതിരെയാണ് മത്സരിക്കുന്നത്. സിദ്ധിഖിനെ അരൂരിലാണ് കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നത്. അരൂരില്‍ സിദ്ധിഖിനെ മല്‍സരിപ്പിക്കുന്നതിനോട് കോണ്‍ഗ്രസില്‍ എതിര്‍പ്പ് ശക്‌തമാണ്.
Post Your Comments