ബ്രസല്‍സ്: താന്‍ ചവേറായിരുന്നുവെന്ന് പാരീസ് ഭീകരാക്രണക്കേസില്‍ കഴിഞ്ഞ ദിവസം ബ്രസല്‍സില്‍ അറസ്റ്റിലായ ഭീകരന്‍ സലാഹ് അബ്ദെസ്ലാമിന്റെ വെളിപ്പെടുത്തല്‍. പാരീസ് ആക്രമണത്തില്‍ പങ്കെടുത്ത മറ്റ് ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ക്കൊപ്പം സ്പോര്‍ട്സ് സ്റേഡിയത്തില്‍ ചാവേര്‍ ആക്രമണം നടത്താനാണ് എത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സലാഹ് മൊഴി നല്‍കിആക്രമണത്തിനിടെ മനസുമാറിയതിനെത്തുടര്‍ന്ന് താന്‍ രക്ഷപ്പെടുകയായിരുന്നുവെന്നും സലാഹ് വെളിപ്പെടുത്തി.
വെള്ളിയാഴ്ചയാണ് പാരീസ് ആക്രമണത്തിലെ മുഖ്യസൂത്രധാരനായ സലാഹിനെ അന്വേഷണം സംഘം ബ്രസല്‍സില്‍ നിന്നും പിടികൂടിയത്. അന്വേഷണസംഘത്തെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ കാലിനു വെടിവച്ചാണ് വീഴ്ത്തിയത്.
Post Your Comments