KeralaNews

യുവാവിനെ കഴുത്തറുത്ത് കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയത് എന്തിന് ?

മറയൂര്‍: ചന്ദനമോഷണം പുറത്തറിയാതിരിക്കാന്‍ മോഷണസംഘം യുവാവിനെ കഴുത്തറുത്തു കൊന്നു റെയില്‍വേ ട്രാക്കില്‍ തള്ളി. സംഭവുമായി ബന്ധപ്പെട്ട് മൂന്നുയുവാക്കള്‍ പിടിയില്‍. പള്ളനാട് സ്വദേശി മുരുകന്‍-ശാന്തി ദമ്പതികളുടെ മകന്‍ ചന്ദ്രബോസി(18)നെയാണു കൊന്ന് റെയില്‍വെ ട്രാക്കില്‍ തള്ളിയത്.

സംഭവവുമായി ബന്ധപ്പെട്ട് മറയൂര്‍ മേലാടിയില്‍ മണികണ്ഠന്‍ (20), നാഗരാജ്(21), ചട്ടമൂന്നാര്‍ സ്വദേശി വിനോദ് കുമാര്‍(25) എന്നിവരാണു പിടിയിലായത്. ഈ മാസം പന്ത്രണ്ടിനു ഉദുമലപേട്ടയിലെ റെയില്‍വേ ട്രാക്കില്‍ കഴുത്തറുത്ത നിലയില്‍ ചന്ദ്രബോസിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ഉദുമലപേട്ടയ്ക്കു പോയ ചന്ദ്രബോസിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായില്ല. തുടര്‍ന്ന് ഉദുമലപേട്ട പോലീസില്‍ പരാതി നല്‍കാനായി വെള്ളിയാഴ്ച്ച രാത്രി എട്ടരയോടെ എത്തിയപ്പോഴാണു റെയില്‍വേട്രാക്കില്‍ കണ്ട മൃതദേഹത്തിന്റെ ഫോട്ടോ പോലീസ് കാട്ടുകയും ചന്ദ്രബോസിനെ തിരിച്ചറിയുകയും ചെയ്തത്. ഇവിടെ എത്തിയ ബന്ധുക്കളോട് പോലീസ് വിവരങ്ങള്‍ ചോദിച്ച് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ഫെബ്രുവരി മാസം ഏഴിന് ചന്ദനമോഷണക്കേസുമായി ബന്ധപ്പെട്ട് ചന്ദ്രബോസിന്റെ ബന്ധുവായ സ്ത്രീയും കൗമാരക്കാരായ രണ്ടുപേരുമുള്‍പ്പടെ ആറുപേരെ മറയൂര്‍ റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.

ഇതേത്തുടര്‍ന്നു ചന്ദന മോഷണത്തെ കുറിച്ച് അറിയാമായിരുന്ന ചന്ദ്രബോസ് ഒളിവില്‍ പോയി. ചന്ദ്രബോസിന്റെ മാതാവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയും വനപാലകര്‍ പിടികൂടിയിരുന്നു. ചന്ദ്രബോസ് പോലീസ് പിടിയിലായാല്‍ തങ്ങളും കുടുങ്ങുമെന്നുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇയാളെ അനുനയിപ്പിച്ച് ഉദുമലപേട്ടയില്‍ എത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു.

shortlink

Post Your Comments


Back to top button