Life Style

ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരില്‍ നിന്ന് മറച്ചുവയ്ക്കുന്ന 5 കാര്യങ്ങള്‍

വിവാഹം കഴിയുന്നതോടെ എനിക്കുള്ളതെല്ലാം നിനക്കുള്ളതാണെന്നാണ് എല്ലാ ഭാര്യാഭര്‍ത്താക്കന്‍മാരും പരസ്പരം പറയുന്നത്. ഇത് മാനസികമായി പുതിയൊരു ജീവിതം തുടങ്ങാന്‍ എല്ലാ ദമ്പതികള്‍ക്കും സഹായകവുമാണ്. പരസ്പരം എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതോടെ ഇരുവര്‍ക്കും ഇടയിലെ അന്തരം കുറയുകയും ചെയ്യുന്നു. എന്നാല്‍, മിക്ക സ്ത്രീകള്‍ക്കും മറ്റൊരു സ്വഭാവമുണ്ട്. ഭര്‍ത്താക്കന്‍മാരില്‍ നിന്ന് അവര്‍ മറച്ചുവയ്ക്കാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍. എന്നാല്‍, അത്ര കുറ്റകരമല്ലാത്ത ആ 5 കാര്യങ്ങള്‍ എന്തൊക്കെയാണ്.

1. ആരോഗ്യപ്രശ്നങ്ങള്‍

ഭര്‍ത്താക്കന്‍മാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനു വേണ്ടി മിക്ക സ്ത്രീകളും തങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ പലതും ഭര്‍ത്താക്കന്‍മാരെ അറിയിക്കാറില്ലെന്നതാണ് വസ്തുത. ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണെങ്കില്‍ പോലും തന്റെ പങ്കാളി വിഷമിക്കാതിരിക്കാന്‍ അവര്‍ തങ്ങളുടെ ആശങ്കകള്‍ പോലും മറ്റുള്ളവരില്‍ നിന്ന് മറച്ചുവയ്ക്കുന്നു. എന്നാല്‍ ഇത് അത്ര നല്ല കാര്യമല്ലെന്നു മാനസികാരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നു. കാരണം, സ്ത്രീകള്‍ക്ക് ഇത്തരം ഘട്ടങ്ങളില്‍ വേണ്ടത് ഭാരം ഇറക്കിവയ്ക്കാന്‍ ഒരു അത്താണിയാണ്. അതാവാന്‍ അവളുടെ പുരുഷനു മാത്രമേ സാധിക്കൂ.

2. ബന്ധത്തിലെ വിള്ളലുകള്‍

പരസ്പരം വഴക്കടിക്കുക, താമസിക്കുന്ന സ്ഥലം സംബന്ധിച്ച തര്‍ക്കങ്ങള്‍, കുട്ടികളുടെ ഭാവി. ഇത്തരം കാര്യങ്ങളിലൊക്കെ ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകുമ്പോള്‍ ഭാര്യമാര്‍ സ്വകാര്യമായി തെറാപ്പി സെന്ററുകളിലേക്ക് പോകുന്നതാണ് ശീലമെന്ന് ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. അവര്‍ക്ക് അറിയേണ്ടത് ഒരുകാര്യം മാത്രമാണ്. ബന്ധം സുരക്ഷിതമാണോ അല്ലയോ എന്നുമാത്രം.

സ്വകാര്യമായി തെറാപ്പി സെന്ററുകളെ സമീപിക്കുന്നത് ഒരുതരത്തില്‍ ഗുണകരമാണെങ്കിലും കുറേകൂടി നല്ലത് ഇരുവരും ഒരുമിച്ചു വരുന്നതാണെന്ന് തെറാപ്പിസ്റ്റുകള്‍ വ്യക്തമാക്കുന്നു. പക്ഷേ, ഭര്‍ത്താവിനെ ഉള്‍പ്പെടുത്തുക വിഷമകരമാണ് എന്നതു കൊണ്ടാണ് ഭാര്യമാര്‍ ഒറ്റയ്ക്ക് തെറാപ്പി സെഷനുകള്‍ അറ്റന്‍ഡ് ചെയ്യുന്നത്.

3. ലൈംഗിക താല്‍പര്യങ്ങള്‍

ലൈംഗികമായി സംതൃപ്തി ലഭിക്കാത്ത ഒട്ടേറെ സ്ത്രീകള്‍ ചികിത്സയ്ക്കായി പോകുന്നുണ്ട്. മിക്ക സ്ത്രീകളും തങ്ങളുടെ ലൈംഗിക താല്‍പര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലാത്തവരാണ്. ഭര്‍ത്താക്കന്‍മാരോടു തങ്ങള്‍ ഇഷ്ടപ്പെടാത്ത ലൈംഗികരീതിയെ കുറിച്ച് തുറന്നു പറയാന്‍ ഭാര്യമാര്‍ മടിക്കുന്നു. ഇതൊരു വൈകാരികമായ കാര്യമാണ്. എന്നാല്‍, ഭാര്യയും ഭര്‍ത്താവും തങ്ങളുടെ ലൈംഗിക ഇഷ്ടങ്ങളെ കുറിച്ച് പരസ്പരം തുറന്നു സംസാരിക്കണം എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്താണ് ഇഷ്ടമെന്നും എന്താണ് ഇഷ്ടമല്ലാത്തതെന്നും തുറന്നു സംസാരിച്ചേ ഒക്കൂ.

4. വ്യക്തിപരമായ വിജയങ്ങള്‍

സ്ത്രീകളില്‍ മിക്കവരും ജോലിയില്‍ ലഭിക്കുന്ന കയറ്റങ്ങളെ കുറിച്ച് ഭര്‍ത്താവിനോടു പറയാന്‍ മടിക്കുന്നവരാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതൊരു വര്‍ധിച്ചുവരുന്ന പ്രവണതയാണ്. കാരണം, തനിക്കും പങ്കാളിക്കും ഇടയില്‍ ഒരു മത്സരം നടക്കുന്നു എന്ന തോന്നലുണ്ടാകാന്‍ ഭാര്യ ആഗ്രഹിക്കുന്നില്ല. മാത്രമല്ല, ഇത്തരം ചര്‍ച്ചകള്‍ ഇരുവരും തമ്മില്‍ നടത്തുന്നത് ആരോഗ്യകരമാകില്ല എന്നും ഭാര്യമാര്‍ കണക്കു കൂട്ടുന്നു. പല പുരുഷന്‍മാരും തനിക്ക് സ്മാര്‍ട്ട് ആയ സ്ത്രീയെയാണ് വേണ്ടതെന്നു പറയുമ്പോഴും തന്നേക്കാള്‍ മികച്ചത് വേണ്ടെന്നാണ് പറയുന്നത്. എന്നാല്‍, മികച്ച പങ്കാളികളായിരിക്കാന്‍ സ്വന്തം വിജയങ്ങള്‍ പങ്കാളിയോടു തുറന്നു പറയുന്നതാണ് നല്ലത്.

5. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍

സ്ത്രീകള്‍ പലപ്പോഴും സ്വകാര്യ ബാങ്ക് അക്കൗണ്ടുകള്‍ സൂക്ഷിക്കാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടാണിത്. പലപ്പോഴും ബന്ധം തകര്‍ന്നാല്‍ തന്റെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് ഇത്തരത്തില്‍ മറ്റൊരു അക്കൗണ്ട് സൂക്ഷിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, ഭര്‍ത്താവ് ഇക്കാര്യം അറിയുന്നത് ഇരുവരും തമ്മില്‍ വഴക്കുണ്ടാകാന്‍ കാരണമാകുമെന്ന് പറയുന്നു. കാരണം, തന്റെ ഭാര്യ തന്നില്‍ നിന്ന് എന്തൊക്കെയോ വലിയ കാര്യങ്ങള്‍ മറച്ചുപിടിക്കുന്നുണ്ടെന്നു ഭര്‍ത്താവിന് തോന്നാന്‍ ഇടയാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button