NewsInternational

മകന്റെ സുരക്ഷക്കായി അമ്മ നല്‍കിയ ‘കോണ്ടത്തെ’ ചൊല്ലി ഫേയ്‌സ്ബുക്കില്‍ പൊങ്കാല

ന്യൂയോര്‍ക്ക് : സ്വന്തം മക്കളുടെ സുരക്ഷയാണ് ഏതൊരു മാതാപിതാക്കളുടെയും പ്രധാന ശ്രദ്ധ. ഏതൊരു കാര്യത്തിലും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്ന് മക്കള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്ന മാതാപിതാക്കളുണ്ട്. ഈ അമ്മ സ്വന്തം മകന് കാമുകിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കോണ്ടം തന്നെ സമ്മാനിക്കുകയാണ് ചെയ്തത്. ഒരു കുറിപ്പിന്റെ അകമ്പടിയോടെ ഒരു കോണ്ടം മകന്റെ മുറിയില്‍ വയ്ക്കുകയാണ് അമ്മ ചെയ്തത്. കുറിപ്പിന്റെ ചിത്രം പിന്നീട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെട്ടു. ഇതോടെ അമ്മ കാണിച്ച പിഴവ് ചൂണ്ടിക്കാട്ടി ആളുകള്‍ രംഗത്തെത്തുകയായിരുന്നു.

കുറിപ്പ് ഇങ്ങനെ; മകനേ, നീ വളര്‍ന്നു വലുതായെന്ന് എനിക്ക് മനസ്സിലായി. നീ വളര്‍ന്നതില്‍ എനിക്ക് അഭിമാനവും ഉണ്ട്. അതുകൊണ്ട് ഇന്നുരാത്രി ആഷ്ലി നിന്റടുത്തേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ അതിരുവിടുകയാണെങ്കില്‍ നീ സുരക്ഷിതനാണെന്നു ഉറപ്പു വരുത്തണം. അതിനായി ഇത് ഉപയോഗിക്കുക. ഒരു ആരോ മാര്‍ക്കിട്ട് ഒരു കോണ്ടവും ആ കുറിപ്പില്‍ പിന്‍ ചെയ്തു വച്ചു. ഭക്ഷണം ഫ്രിഡ്ജില്‍ വച്ചിട്ടുണ്ടെന്നും കുറിപ്പിലുണ്ടായിരുന്നു. എന്നാല്‍, ഇനി ഇതില്‍ എന്താണ് പിഴവെന്നല്ലേ.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഫോട്ടോക്കു താഴെ ആളുകള്‍ കമന്റ് ഇട്ടത് അമ്മയുടെ ശ്രദ്ധയില്ലായ്്മ കാരണം പെണ്‍കുട്ടി ഗര്‍ഭിണിയാകുമെന്നായിരുന്നു. സംഗതി മറ്റൊന്നുമല്ല. ഗര്‍ഭനിരോധന ഉറയുടെ കൃത്യം നടുവിലൂടെയാണ് പിന്‍ ചെയ്തിരുന്നത്. ഇതുമൂലം കോണ്ടത്തില്‍ തുളവീഴുമെന്നും ഫേസ്ബുക്ക് ജീവികള്‍ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button