കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ വീട്ടുമുറ്റത്ത് ഉണക്കാനായിട്ട പുഴുത്ത അടയ്ക്ക സൂര്യതാപം മൂലം കത്തിക്കരിഞ്ഞു പോയി. വയലായിലെ മുണ്ടമറ്റത്ത് ജോസിന്റെ വീട്ടുമുറ്റത്ത് ഉണങ്ങാനിട്ട അടയ്ക്കയാണ് സൂര്യാതാപമേറ്റത്.
ഇന്റര്‍ലോക്ക് ചെയ്ത മുറ്റത്ത് രാവിലെയാണ് അടയ്ക്ക ഉണക്കാനിട്ടത്. ഉച്ചകഴിഞ്ഞു അടയ്ക്ക വാരാന്‍ വീട്ടുകാര്‍ മുറ്റത്തിറങ്ങിയപ്പോഴാണ് അടയ്ക്കകള്‍ കറുത്ത നിറത്തില്‍ കാണപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അടയ്ക്കകള്‍ കത്തിക്കരിഞ്ഞതായും കണ്ടെത്തി. നൂറിലേറെ അടയ്ക്കകള്‍ കരിഞ്ഞിട്ടുണ്ട്.
Post Your Comments