Gulf

ബെയ്റൂട്ടില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യക്കൂമ്പാരം നീക്കം ചെയ്തു തുടങ്ങി

ഏഴു മാസങ്ങളായി തുടരുന്ന മാലിന്യക്കൂമ്പാര പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ലെബനീസ് ഗവണ്മെന്‍റ് തലസ്ഥാന നഗരമായ ബെയ്റൂട്ടില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ ലോറികളില്‍ നീക്കം ചെയ്ത് ഒരു ലാന്‍ഡ്‌ഫില്‍ പ്രദേശത്ത് കുഴിച്ചുമൂടാനുള്ള പദ്ധതിക്ക് അനുമതി നല്‍കി.

കഴിഞ്ഞ ജൂലൈയില്‍ യാതൊരു മുന്നറിയിപ്പും കൂടാതെ അപ്പോള്‍ ഉപയോഗത്തിലുണ്ടായിരുന്ന ദക്ഷിണ ബെയ്റൂട്ടിലെ നമീഹ് ലാന്‍ഡ്‌ഫില്‍ സൈറ്റ് അടച്ചുപൂട്ടിയതാണ് മാലിന്യ പ്രതിസന്ധിക്ക് തുടക്കമിട്ടത്. മറ്റൊരു സൈറ്റ് കണ്ടെത്താതെ ചെയ്ത ഈ പ്രവൃത്തി വന്‍പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചു.

പുതിയ പദ്ധതി അനുസരിച്ച് ബെയ്റൂട്ടില്‍ രണ്ട് ലാന്‍ഡ്‌ഫില്‍ സൈറ്റുകള്‍ ആരംഭിക്കുകയും നമീഹ് സൈറ്റ് രണ്ടു മാസത്തേക്ക് വീണ്ടും തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്യും.

ഇതിനിടെ മാലിന്യം റഷ്യയിലേക്ക് കയറ്റുമതി ചെയ്യാനുള്ള ഒരു നീക്കം പാളിപ്പോയിരുന്നു. രണ്ടു വര്‍ഷമായി പ്രസിഡന്‍റില്ലാതെയുള്ള ഭരണത്തിന്‍ കീഴിലുള്ള ലെബനനിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതകളും ഈ പ്രതിസന്ധിക്ക് കാരണമായി.

shortlink

Post Your Comments


Back to top button