IndiaNews

വിമര്‍ശനങ്ങളെ നേരിടും; രാഷ്ട്രവിരോധം വച്ചുപൊറുപ്പിക്കില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വിമര്‍ശനങ്ങളെ നേരിടുമെന്നും എന്നാല്‍ രാഷ്ട്രവിരോധം വച്ചുപൊറുപ്പിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയില്‍ നടന്ന ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിരാളികള്‍ ഉയര്‍ത്തുന്ന വിവാദങ്ങള്‍ക്ക് ചെവി കൊടുക്കരുതെന്ന് ബിജെപി പ്രവര്‍ത്തകരോട് മോദി പറഞ്ഞു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്താതിരിക്കാനാണ് പ്രതിപക്ഷം തുടര്‍ച്ചയായി വിവാദങ്ങളുണ്ടാക്കുന്നത്. ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പ്രവര്‍ത്തകര്‍ ആത്മാര്‍ഥമായി ശ്രമിക്കണമെന്നും മോദി പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തെ വിഭജിക്കാനുള്ള അവകാശമല്ലെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ് ലി നേരത്തെ പറഞ്ഞിരുന്നു. ദേശീയതയും ആവിഷ്‌കാര സ്വാതന്ത്ര്യവും ഒന്നിച്ച് കൊണ്ടുപോവേണ്ടത് തന്നെയാണ്. എതിരഭിപ്രായങ്ങള്‍ പറയാനും വിയോജിക്കാനുമുള്ള അവകാശം ഭരണഘടന അനുവദിച്ചുതരുന്നുണ്ട്. എന്നാല്‍ അത് രാജ്യത്തെ നശിപ്പിക്കാനുള്ള അനുമതിയില്ല ജെയ്റ്റ് ലി പറഞ്ഞു.

രാജ്യത്തിനെതിരായ ഒരു തരത്തിലുള്ള ആക്രമണവും വച്ചുപൊറുപ്പിക്കില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button