Kerala

എത്ര അടിച്ചമര്‍ത്തിയാലും കേരളത്തില്‍ ബി.ജെ.പി വളരും- അമിത് ഷാ

ന്യൂഡല്‍ഹി: എത്ര അടിച്ചമര്‍ത്തിയാലും കേരളത്തില്‍ ബി.ജെ.പി വളരുമെന്ന് പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ. കേരളത്തില്‍ ബി.ജെ പി – ആര്‍.എസ്. എസ് പ്രവര്‍ത്തകര്‍ക്കെതിരേ സി പി എമ്മിന്റെ നേതൃത്വത്തില്‍ അക്രമം തുടരുകയാണെന്ന് പറഞ്ഞ അദ്ദേഹം കേരളത്തില്‍ പാര്‍ട്ടിയെ അടിച്ചമര്‍ത്താമെന്ന് ആരും വിചാരിക്കേണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടക്കുന്ന ബി ജെ പി ദേശീയ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ഏതാനും പതിറ്റാണ്ടുകള്‍ക്കിടെ കേരളത്തില്‍ കൊല്ലപ്പെട്ടത്. കേരളം, ആസാം, ത്രിപുര, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ബി.ജെ.പി സജീവസാന്നിദ്ധ്യമായി മാറിക്കഴിഞ്ഞുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

പാര്‍ട്ടിക്കെതിരെയുള്ള പ്രചാരണങ്ങളെ അവഗണിക്കുകയാണ് ശൈലി. എന്നാല്‍ രാഷ്ട്രത്തിനെതിരായ പ്രചാരണങ്ങളെ അംഗീകരിക്കാനാവില്ലെന്നും അിത്ഷാ കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button