Gulf

സൗദി രാജകുമാരന്‍ ബന്ദര്‍ ബിന്‍ അബ്ദുള്‍ അസീസ്‌ അന്തരിച്ചു

റിയാദ്: സൗദി രാജകുമാരന്‍ ബന്ദര്‍ ബിന്‍ സൗദ് ബിന്‍ അബ്ദുള്‍ അസീസ്‌ വിദേശത്ത് വച്ച് നിര്യാതനായി. 90 വയസായിരുന്നു. റോയല്‍ കോടതിയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുല്‍ അസീസ്‌ രാജാവിന്റെ പത്ത് മക്കളില്‍ ഒരാളാണ് ബന്ദര്‍ ബിന്‍ അബ്ദുള്‍ അസീസ്‌. അല്‍ സൗദ് കുടുംബത്തിലെ ഏറ്റവും പ്രായംകൂടിയ രാജകുമാരനായിരുന്നു ഇദ്ദേഹം.

വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ഏറെക്കാലമായി ചികിത്സയിലായിരുന്നു.

1923 ല്‍ റിയാദില്‍ ജനിച്ച ബന്ദര്‍ രാജകുമാരന്‍ 1982ല്‍ ഫഹദ് രാജാവിന്റെ ഭരണമേറ്റെടുക്കല്‍ കാലത്ത് ഭരണാധികാരിയാക്കാത്തതിനെ തുടര്‍ന്ന് രാജകുടംബവുമായി ഇടഞ്ഞു. ഗവണ്‍മെന്റ് തലത്തില്‍ ആഭ്യന്തര മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ ആയി മാത്രമാണ് പ്രവര്‍ത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button