ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ വനിതാ ദിനത്തില്‍ മനുസ്മൃതി കത്തിച്ചതുമായി ബന്ധപ്പെട്ട് അഞ്ചു വിദ്യാര്‍ഥികള്‍ക്കു നോട്ടീസ്. സംഭവത്തില്‍ തങ്ങളുടെ പങ്ക് വ്യക്തമാക്കണമെന്നാണ് ജെഎന്‍യു അഡ്മിനിസ്ട്രേഷന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ മനുസ്മൃതിയിലുണ്്െടന്നു ചൂണ്്ടിക്കാട്ടിയായിരുന്നു ലോക വനിതാ ദിനത്തില്‍ വിദ്യാര്‍ഥികള്‍ മനുസ്മൃതി കത്തിച്ചത്. എബിവിപിയിലെ ആര്‍എസ്എസിനെ എതിര്‍ക്കുന്ന വിദ്യാര്‍ഥികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. എന്നാല്‍ പരിപാടിക്ക് സര്‍വകലാശാല അനുമതി നിഷേധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്കു നോട്ടീസ് നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 21നു മുമ്പ് വിശദീകരണം നല്‍കണമെന്നാണു നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
Post Your Comments