India

സ്വകാര്യ ഫ്ലാറ്റില്‍ നഗ്നനൃത്തം ചെയ്യുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി

മുംബൈ: സ്വകാര്യ ഫ്ലാറ്റില്‍ നഗ്നനൃത്തം ചെയ്യുന്നത് കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി. ഫ്‌ളാറ്റില്‍ നഗ്നനൃത്തം ചെയ്തുവെന്ന് ആരോപിച്ച് മാധ്യമ പ്രവര്‍ത്തകണ്ടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്ധേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം യുവാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ഫ്‌ളാറ്റില്‍ മദ്യലഹരിയിലായിരുന്ന പതിമൂന്ന് യുവാക്കളും അല്‍പ്പ വസ്ത്രധാരികളായ യുവതികളും ചേര്‍ന്ന് നഗ്നനൃത്തം ചെയ്തുവെവെന്നും ഡാന്‍സ് ചെയ്തിരുന്ന യുവതികര്‍ക്ക് യുവാക്കള്‍ പണം എറിഞ്ഞു നല്‍കിയിരുന്നതായും കേസിന്റെ കുറ്റപത്രത്തില്‍ പറയുന്നു.

സ്വകാര്യ ഫ്‌ളാറ്റില്‍ നഗ്നനൃത്തം ചെയ്യുന്നത് നിയമപരമായി കുറ്റകരമല്ലെന്ന് ജസ്റ്റിസ് എന്‍.എച്ച് പാട്ടീല്‍, എ.എം ബഹാദൂര്‍ എന്നിവര്‍ അധ്യക്ഷരായ ബഞ്ച് നിരീക്ഷിച്ചു. കേസില്‍ കുറ്റപത്രം റദ്ദാക്കാനും കോടതി ഉത്തരവിട്ടു.

ഐ.പി.സി 294 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഫ്‌ളാറ്റ് സ്വകാര്യ സ്ഥലമായി കണക്കാക്കാനാകില്ലെന്നും പൊതുസ്ഥലമായി പരിഗണിക്കണമെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് രാജേന്ദ്ര ശിരോദ്കര്‍ വാദിച്ചെങ്കിലും കോടതി ചെവിക്കൊണ്ടില്ല.

shortlink

Post Your Comments


Back to top button