Gulf

ലബനീസ് ഗായികയോട് രൂപസാദൃശ്യമുള്ളയാളെ സൗദി മതകാര്യ പോലിസ് അറസ്റ്റ് ചെയ്തു

ജിദ്ദ: ലബനീസ് ഗായിക നാന്‍സി അജ്‌റമിന്റെ രൂപസാദൃശ്യമുള്ളയാളെ സൗദി മതകാര്യ പോലിസ് അറസ്റ്റ് ചെയ്തു.

മൂന്ന് പുരുഷന്മാര്‍ സ്ത്രീവേഷത്തില്‍ റെസ്‌റ്റോറന്റില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ ഫോണ്‍ സന്ദേശത്തെത്തുടര്‍ന്നാണ് പോലീസ് എത്തിയത്.

യഥാര്‍ത്ഥ സ്ത്രീകളെ തോല്പിക്കുന്ന അംഗലാവണ്യമുള്ള ഇവരില്‍ ഒരാള്‍ക്ക് ഹോര്‍മോണ്‍ തകരാറുണ്ട്. മറ്റ് രണ്ട് പേര്‍ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകളിലൂടെ സ്ത്രീ രൂപം സ്വന്തമാക്കിയവരാണെന്നും അധികൃതര്‍ അറിയിച്ചു.

നാന്‍സി അജ്‌റമിന്റെ അപരനും മറ്റു രണ്ടുപേര്‍ക്കും സൗദി കോടതി രണ്ടു മാസത്തെ തടവും 40 ചട്ടയടിയും ശിക്ഷ വിധിച്ചതായി ഒകാസ് റിപ്പോര്‍ട്ട് ചെയ്തു.

shortlink

Post Your Comments


Back to top button