International

ഫ്ലൈ ദുബായ് വിമാനം ലാന്‍ഡിംഗിനിടെ തകരുന്ന വീഡിയോ പുറത്ത്

(SCROLL DOWN FOR VIDEO)

മോസ്കോ: റഷ്യയിലെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്ന ഫ്ലൈ ദുബായ് ദുബായ് വിമാനത്തിന്റെ അവസാന നിമിഷങ്ങളുടെ വീഡിയോ പുറത്ത്. വിമാനത്താവള പരിസരത്തെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.Fly

ഇന്ന് പുലര്‍ച്ചെയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തി (ഡി.എക്സ്.ബി) ല്‍ നിന്ന് റഷ്യയിലെ റോസ്‌റ്റോവ്‌-ഓണ്‍-ഡോണ്‍ വിമാനത്താവളത്തിലേക്ക് പോയ ഫ്ലൈ ദുബായ് FZ981 വിമാനം ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ ഇടിച്ചു തകര്‍ന്നത്. 55 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് ‘ബോയിംഗ് 737-800 നെക്സ്റ്റ് ജനറേഷന്‍’ ഇനത്തിലുള്ള വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും അപകടത്തില്‍ കൊല്ലപ്പെട്ടു.

44 റഷ്യക്കാര്‍, 6 ഉക്രേനിയക്കാര്‍, രണ്ടു ഇന്ത്യക്കാര്‍, ഒരു ഉസ്ബെക്കിസ്ഥാന്‍കാരന്‍ എന്നിവരാണ്‌ വിമാനത്തിലുണ്ടായിരുന്നതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

ROSTOV

മോശം കാലാവസ്ഥയും ലാന്‍ഡിംഗ് പിഴവുമാണ് അപകടകാരണമായതെന്നാണ് പ്രാഥമിക വിവരം. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന്‌ ആദ്യ ശ്രമത്തില്‍ വിമാനത്തിന്‌ റണ്‍വേയില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. രണ്ടാമത് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് വിമാനം റണ്‍വേയില്‍ ഇടിച്ച്‌ അഗ്നിഗോളമായി മാറിയത്. അപകടത്തെത്തുടര്‍ന്ന് വിമാനത്താവളം താത്കാലികമായി അടച്ചുപൂട്ടി.

fly dba

ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ഫ്ലൈ ദുബായ് 2009 ലാണ് സര്‍വീസ് ആരംഭിച്ചത്. 50 ബോയിംഗ് 737 നെക്സ്റ്റ് ജനറേഷന്‍ വിമാനങ്ങളാണ് കമ്പനിയുടെ വിമാനവ്യൂഹത്തിലുള്ളത്. തിരുവനന്തപുരം, കൊച്ചി തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലേക്കും ഫ്ലൈ ദുബായ് സര്‍വീസ് നടത്തുന്നുണ്ട്.

വീഡിയോ കാണാം

shortlink

Post Your Comments


Back to top button