റിയാദ്: പുക മുന്നറിയിപ്പിനെത്തുടര്‍ന്ന് എയര്‍ അറേബ്യ വിമാനം റിയാദില്‍ അടിയന്തിരമായി നിലത്തിറക്കി. ഷാര്‍ജയില്‍ നിന്ന് സൗദി അറേബ്യയിലെ തായിഫിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ ജി 9185 (എയര്‍ബസ് എ 320) വിമാനമാണ് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്.
വിമാനത്തിന്റെ കാര്‍ഗോ വിഭാഗത്തില്‍ പുക എന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ നിലത്തിറക്കി നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തെറ്റായ മുന്നറിപ്പായിരുന്നുവെന്നും വിമാനത്തില്‍ തീയുണ്ടായിരുന്നില്ലെന്നും എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും കമ്പനി പ്രസ്‌താവനയില്‍ അറിയിച്ചു.
Post Your Comments