ഭോപ്പാല്‍: ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ കര്‍ഗോണ്‍ ജില്ലയില്‍ മുട്ട വില്പനക്കാരനായ ശാക്കിര്‍ യൂനിസ് ബാന്ധിയ (22), കോളേജ് വിദ്യാര്‍ത്ഥിയായ വാസിം ഷെയ്ഖ് (21) എന്നിവരാണ് അറസ്റ്റിലായത്.
യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി യൂണിഫോം മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു ചിത്രം തയ്യാറാക്കിയത്. വയര്‍ കാണുന്ന വെള്ള ഷര്‍ട്ടും, ഇറുകിയ ബ്രൌണ്‍ പാന്റും ധരിച്ച സ്ത്രീശരീരത്തില്‍ മോഹന്‍ഭാഗവതിന്റെ തലവെട്ടിയൊട്ടിച്ചാണ് ഇവര്‍ വാട്സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിപ്പിച്ചത്.
ആര്.എസ്.എസ്. പ്രവര്‍ത്തകനായ രജനീഷ് നിബാല്ക്കറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Post Your Comments