NewsIndia

സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഇനി ഗവര്‍ണറും മുഖ്യമന്ത്രിമാരും

ന്യൂഡല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഗവര്‍ണര്‍മാരുടേയും മുഖ്യമന്ത്രിമാരുടേയും വകുപ്പ് മന്ത്രിമാരുടേയും ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന 2015ല്‍ പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി പിന്‍വലിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്

രാഷ്ട്രപതി,പ്രധാനമന്ത്രി,സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്നിവരുടെയൊഴികെ മറ്റു നേതാക്കളുടെ ചിത്രങ്ങള്‍ ഔദ്യോഗിക പരസ്യങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാരും തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പശ്ചിമബംഗാള്‍, തമിഴ്‌നാട്,അസം,കര്‍ണാടക സംസ്ഥാന സര്‍ക്കാരുകളും നല്കിയ ഹര്‍ജി പരിഗണിച്ചാണ് പുതിയ വിധി. പരസ്യത്തിന്റെ ഉള്ളടക്കം എന്തായിരിക്കണമെന്നും അതില്‍ ആരുടെ ചിത്രം നല്‍കണമെന്ന് തീരുമാനിക്കേണ്ടതും സര്‍ക്കാര്‍ ആണെന്ന് കേന്ദ്രസര്‍ക്കാര്‍ പരാതിയില്‍ അവകാശപ്പെട്ടിരുന്നു. ഇത്തരം വിഷയങ്ങളില്‍ കോടതി ഇടപെടരുതെന്നും സര്‍ക്കാര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ നയങ്ങളും നേട്ടങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് രാഷ്ട്രീയലാഭത്തിനു വേണ്ടി ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെയ്യുന്നല്ലെന്ന് ഉറപ്പുവരുത്താനായിരുന്നു കഴിഞ്ഞ വര്‍ഷം മേയില്‍ സുപ്രീംകോടതി വിലക്കി വിധി പ്രഖ്യാപിച്ചത്.

shortlink

Post Your Comments


Back to top button