Life Style

ലൈംഗികോത്തേജനത്തിന് വയാഗ്ര കഴിക്കുന്നവര്‍ സൂക്ഷിക്കുക

കിടപ്പറയില്‍ പരാജിതരാകുന്ന പുരുഷന്‍മാര്‍ കൂടുതല്‍ പേരും പരിഹാരമായി ഉപയോഗിക്കുന്നത് വയാഗ്രയാണ്. എന്നാല്‍, പുതുതായി പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ ഞെട്ടിക്കുന്നതാണ്. വയാഗ്ര പുരുഷന്‍മാരില്‍ ലൈംഗികോത്തേജനം വര്‍ധിപ്പിക്കുക മാത്രമല്ല, സ്‌കിന്‍ കാന്‍സറിനുള്ള സാധ്യതയും കൂട്ടുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ജര്‍മനിയിലെ ടുബിന്‍ഗണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. വയാഗ്ര ഉപയോഗിക്കുന്നവരില്‍ സ്‌കിന്‍ കാന്‍സറിലെ ഏറ്റവും മാരകരോഗമായ മെലാനോമ വരാന്‍ സാധ്യത കൂടുതലാണെന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.

സില്‍ഡെനാഫില്‍ എന്ന മരുന്നാണ് 90കളുടെ അവസാനം മുതല്‍ വയാഗ്ര എന്ന പേരില്‍ അറിയപ്പെടുന്നത്. മെലാനോമയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന മെസഞ്ചര്‍ മോളിക്യൂള്‍ ഗ്വാനോസിന്‍ മോണോഫോസ്‌ഫേറ്റിനെ കൂടുതലായി വളരാന്‍ വയാഗ്രയുടെ ഉപയോഗം കാരണമാകുന്നതായി ഗവേഷകര്‍ കണ്ടെത്തി. മൃഗങ്ങളിലും മനുഷ്യ കോശങ്ങളിലും നടത്തിയ രീക്ഷണത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്.

ഇതിനു കാരണമായി പറയുന്നത് ഇതാണ്. കോശങ്ങളില്‍ സാധാരണഗതിയില്‍ ഫോസ്‌ഫോഡിസ്റ്ററേസ് എന്ന മാംസ്യം അടങ്ങിയിട്ടുണ്ട്. ടൈപ് 5 എന്‍സൈം ആണിത്. ഇത് പുതുതായി രൂപപ്പെടുന്ന സിജിഎംപികളെ നശിപ്പിക്കും. എന്നാല്‍, സില്‍ഡെനാഫില്‍ എന്ന വയാഗ്ര ഈ ടൈപ് 5 എന്‍സൈമുകളെ നശിപ്പിക്കാന്‍ കാരണമാകുന്നു. അങ്ങനെ മെലാനോമ വളരാന്‍ കാരണമാകുകയും ചെയ്യുന്നു.

shortlink

Post Your Comments


Back to top button