IndiaNews

ഒവൈസിക്ക് അനുമതി നിഷേധിച്ച് ഉത്തര്‍പ്രദേശ് ഗവണ്മെന്‍റ്

ലക്നൌ: ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹദുല്‍ മുസ്ളീമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസി നടത്താന്‍ നിശ്ചയിച്ചിരുന്ന റാലിക്ക് ലക്നൌ നഗരത്തിന്‍റെ ഭരണസമിതി അനുമതി നിഷേധിച്ചു.

ഉത്തര്‍പ്രദേശില്‍ ഇത്തരം റാലികള്‍ സംഘടിപ്പിക്കുന്നതിന് 2014 ഫെബ്രുവരി മുതല്‍ ആറ് തവണയാണ് ഉത്തര്‍പ്രദേശിലെ അഖിലേഷ് യാദവ് ഗവണ്മെന്‍റ് ഒവൈസിക്ക് അനുമതി നിഷേധിച്ചത്.

ഇതിനു തിരിച്ചടി നല്‍കാനെന്നോണം അടുത്ത വര്‍ഷം നടക്കാനിരിക്കുന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ് ഒവൈസിയുടെ പാര്‍ട്ടി. മുസ്ലീം-ദളിത്‌ വോട്ടുബാങ്കിനെ ആശ്രയിക്കുന്ന സമാജ് വാദി പാര്‍ട്ടിക്കും മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിക്കും ഇത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. മുസ്ലിംങ്ങളുടെ ഇടയില്‍ സ്വാധീനം വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് ഒവസിയുടെത് എന്നതാണ് ഇതിനു കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button