ന്യൂഡല്‍ഹി : ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേരനെ വട്ടിയൂര്‍ക്കാവിലും നേമത്ത് ഒ.രാജഗോപാലിനെയും മത്സരിപ്പിക്കാനാണ് സംസ്ഥാന സമിതിയുടെ തീരുമാനം. മുന്‍ പ്രസിഡന്റ് വി.മുരളീധരന്, അഡ്വ.പി.എസ് ശ്രീധരന്‍പിള്ള, പി.കെകൃഷ്ണദാസ്, കെ.സുരേന്ദ്രന്, ശോഭാ സുരേന്ദ്രന് എന്നിവര്‍ക്കെല്ലാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നല്‍കിയിട്ടുണ്ട്.
ഇരുപത്തി രണ്ട് സ്ഥാനാര്‍ത്ഥികളുടെ പട്ടിക കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അമിത് ഷായ്ക്ക് കൈമാറിയിരുന്നു. എന്നാല്‍, ബി.ഡി.ജെ.എസുമായുള്ള സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാകാത്തതിനാല്‍ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇനിയും വൈകിയേക്കും.
Post Your Comments