ഒമാന്‍ : വാസ്‌കോഡഗാമയുടെ സംഘം സഞ്ചരിച്ചിരുന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അല്‍ ഹലാനിയാത്ത് ദ്വീപിന് സമീപത്ത് നിന്നാണ് കൊടുങ്കാറ്റില്‍ പെട്ട് മുങ്ങിയ എസ്മരാള്‍ഡ എന്ന കപ്പലിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.
യൂറോപ്യന്‍ കടല്‍ പര്യവേഷണങ്ങള്‍ സംബന്ധിച്ച് ഒമാന്‍ തീരത്ത് നിന്ന് ലഭിക്കാവുന്ന ഏറ്റവും പഴക്കമേറിയ തെളിവാണ് ഇത്. പുരാവസ്തു ഗവേഷകരടക്കം വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ 1502-03 കാലത്ത് ഇന്ത്യയിലേക്ക് യാത്ര തിരിച്ച വാസ്‌കോഗഗാമയുടെ പടകപ്പല്‍കൂട്ടത്തിലെ അംഗമാണ് എസ്മരാള്‍ഡെയെന്ന് ഉമാന്‍ പൈതൃക മന്ത്രിയുടെ ഉപദേഷ്ടാവ് ഹസന്‍ മുഹമ്മദ് അലി അല്‍ ലവാത്തി പറഞ്ഞു.
Post Your Comments