ഊട്ടി : ഊട്ടിയില്‍ കോട്ടേജുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്ന ഒമ്പതംഗ പെണ്‍വാണിഭ സംഘം പിടിയിലായി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ആര്‍ണി ഹൗസ്, നാരായണപുരം എന്നിവിടങ്ങളിലെ കോട്ടേജുകളില്‍ നിന്നാണ് അഞ്ച് മലയാളികള്‍ ഉള്‍പ്പെട്ട സംഘം പിടിയിലായത്.
നിലമ്പൂര്‍ വഴിക്കടവ് സ്വദേശി ശിവപ്രസാദ് (38), തൃശ്ശൂര്‍ സ്വദേശി സജി ജോസ് (29), വയനാട് മേപ്പാടി സ്വദേശി ജോസ്ലിന് (20), കൊല്ലം സ്വദേശിനി ആഷ (19), ഊട്ടി സെന്റ് മേരീസ് ഹില്‍ സ്വദേശി രാഹുല്‍ (26), ഗൂഡല്ലൂര്‍ സ്വദേശി സതീഷ് (35), സമീര്‍ (24), കൊല്‍ക്കത്ത സ്വദേശിനികളായ കുശി (20), സാധ്വനി (22) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നാല് ബൈക്ക്, എട്ട് മൊബൈല്‍ ഫോണ്‍, 45,000 രൂപ എന്നിവയും പോലീസ് പിടിച്ചെടുത്തു.
എസ്.പി. മുരളി രാംഭയുടെ നിര്‍ദേശപ്രകാരം ഡി.എസ്.പി. മണികണ്ഠന്, ഇന്‍സ്പെക്ടര്‍ വിനായകം എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു റെയ്ഡ്. പെണ്‍വാണിഭത്തിന്റെ കണ്ണികള്‍മാത്രമാണ് പിടിയിലായിരിക്കുന്നതെന്നും സ്ത്രീകളെ എത്തിച്ചുകൊടുക്കുന്ന സംഘം വേറെയുണ്ടെന്നും പോലീസ് അറിയിച്ചു. ഇവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
പിടിയിലായ യുവതികളെ സംരക്ഷണഭവനത്തിലേക്ക് മാറ്റി. മറ്റു പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.
Post Your Comments