India

‘ഭാരത്‌ മാതാ കീ ജയ്‌’ വിളിക്കാന്‍ ഇഷ്ടമല്ല; ഒവൈസിയുടെ എം.എല്‍.എയ്ക്ക് പണികിട്ടി

മുംബൈ: ‘ഭാരത്‌ മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കാന്‍ തയാറാകാത്ത ആള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തേഹാദുള്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) എം.എല്‍.എയെ മഹാരാഷ്‌ട്ര നിയമസഭ സസ്പെന്‍ഡ് ചെയ്തു. മുംബൈയിലെ ബൈക്കുള്ളയില്‍ നിന്നുള്ള എം.എല്‍.എ വാരിസ്‌ പത്താനാനെതിരെയാണ് നടപടി.

ദേശിയ നേതാക്കള്‍ക്കുള്ള സ്‌മാരകം നിര്‍മ്മിക്കുന്നതിലെ ഫണ്ട്‌ ചിലവഴിക്കുന്നത്‌ സംബന്ധിച്ച ചര്‍ച്ചയിലാണ്‌ താന്‍ ഭാരത്‌ മാതാ കി ജയ്‌ എന്ന്‌ വിളിക്കാന്‍ ഇഷ്‌ടപ്പെടുന്നില്ലെന്ന്‌ പത്താന്‍ പറഞ്ഞത്. എന്നാല്‍ ജയ്‌ ഹിന്ദ്‌ വിളിക്കാന്‍ തയ്യാറാണെന്നും പത്താന്‍ പറഞ്ഞിരുന്നു. തുടര്‍ന്നു സഭയെ അവഹേളിച്ച പത്താനെതിരെ മറ്റുപാര്‍ട്ടികള്‍ ഐക്യകണ്ഠമായി പ്രമേയം കൊണ്ടുവരികയായിരുന്നു. പാര്‍ലമെന്ററികാര്യ മന്ത്രിയാണ് പത്താനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. ബജറ്റ്‌ സമ്മേളനം കഴിയുന്നതുവരെയാണ്‌ സസ്‌പെന്‍ഷന്‍.

കഴിഞ്ഞ ദിവസം കഴുത്തില്‍ കത്തിവെച്ചാലും ഭാരത്‌ മാതാ കി ജയ്‌ വിളിക്കില്ലെന്നു എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസാദുദ്ദീന്‍ ഒവൈസി പ്രസ്താവിച്ചിരുന്നു.

shortlink

Post Your Comments


Back to top button