ജിദ്ദ: ഹൃദയാഘാതത്തെത്തുടര്‍ന്ന് മലയാളി സൗദിയില്‍ മരിച്ചു. ട്ടാമ്പി പള്ളിപ്പുറം കാരമ്പത്തൂര്‍ ചുങ്കത്ത് മൊയ്തുണ്ണി ഹാജിയുടെ മകന്‍ മുഹമ്മദ് മുസ്തഫ (36) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുസ്തഫ കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു. 15 വര്‍ഷത്തോളമായി ജിദ്ദയില്‍ സെയില്‍സ്മാനായി ജോലിചെയ്തുവരികയായിരുന്നു. റുവൈസ് മഖ്ബറയില്‍ ഖബറടക്കം നടത്തി. മയ്യിത്ത് നമസ്‌കാരത്തിലും ഖബറടക്ക ചടങ്ങിലും ബന്ധുക്കളും സുഹൃത്തുകളും പങ്കെടുത്തു. ഭാര്യ: ഷാജിദ മോള്‍. മാതാവ് ഫാത്തിമ, സഹോദരങ്ങള്‍: നൗഷാദ് (ജിദ്ദ), യൂസുഫ്, ഫാത്തിമ സുഹ്‌റ.
Post Your Comments