കാലാവധി പൂര്‍ത്തിയാകാനിരിക്കെ, രാജ്യസഭാംഗമായുള്ള തന്റെ അവസാന പ്രസംഗത്തില്‍ കവിയും എഴുത്തുകാരനുമായ ജാവേദ് അക്തര്‍ “ഭാരത് മാതാ കീ ജയ്” എന്നു വിളിക്കാന്‍ വിസമ്മതിച്ച അസദുദ്ദീന്‍ ഒവൈസിയെ കടന്നാക്രമിച്ചു. മൂന്നു തവണ ഉച്ചത്തില്‍ “ഭാരത് മാതാ കീ ജയ്” വിളിച്ചു കൊണ്ടായിരുന്നു ജാവേദ് അക്തറിന്റെ പ്രസംഗം. ഹൈദരാബാദ് നഗരത്തിലെ ഒരു ചെറിയ പ്രദേശത്തെ മാത്രം നേതാവായ ഒവൈസി താന്‍ ദേശീയ നേതാവാണെന്നാണ് കരുതുന്നതെന്നും ജാവേദ് അക്തര്‍ പരിഹസിച്ചു.
കേന്ദ്ര ഗവണ്മെന്റിന്റെ നല്ല പ്രവര്‍ത്തികളെ ദുഷിപ്പിക്കുന്ന തീവ്ര കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്ന സംഘടനകളേയും ജാവേദ് അക്തര്‍ വിമര്‍ശിച്ചു. പാര്‍ട്ടികളോട് അടുത്ത തിരഞ്ഞെടുപ്പിനെക്കുറിച്ച് ചിന്തിക്കാതെ പ്രവര്‍ത്തിച്ചാല്‍ ഒരുപാടു നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം ഉപദേശിച്ചു.
ജാവേദ് അക്തറിന്റെ പ്രസംഗത്തിന്റെ വീഡിയോ കാണാം:
Post Your Comments