India

എട്ടുവര്‍ഷത്തിനിടെ ആദ്യമായി ലാഭങ്ങളുടെ കണക്കുമായി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി : കഴിഞ്ഞ സാമ്പത്തിക വര്ഷം പോലും 2,600 കോടി നഷ്ടമുണ്ടായിരുന്ന എയര് ഇന്ത്യക്ക് ഇനി ഈ സാമ്പത്തിക വര്ഷം പറയാനുണ്ടാവുക ലാഭങ്ങളുടെ കണക്കായിരിക്കും.

അഞ്ചു കൊല്ലം കൊണ്ട് ഇന്ത്യയുടെ സ്വന്തം വിമാനക്കമ്പനിയായ എയര് ഇന്ത്യക്ക് 30,000 കോടി നഷ്ടമായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ ഉണ്ടാക്കി വെച്ചത്. നരേന്ദ്രമോഡി സര്‍ക്കാരിന്റെ ചെലവ് ചുരുക്കലിന്റെയും പരിഷ്കരണത്തിന്റെയും ഭാഗമായിട്ടാണ് എയര്‍ ഇന്ത്യക്ക് പുതുജീവൻ വന്നത്.

യാത്രക്കാര്‍ക്ക് സേവനം നൽകുന്നതിൽ വന്ന വീഴ്ചയും മറ്റു സ്വകാര്യ വിമാനക്കമ്പനികളുടെ വരവും ഒക്കെ നഷ്ടത്തിന് ഇടയാക്കിയിരുന്നു.ഇന്ത്യയുടെ പൊതുമേഖലാ സര്‍വീസ് കൈവിട്ടു പോകുമ്പോഴേക്കും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു.ഈ സാമ്പത്തിക വര്‍ഷം 8 കോടി രൂപയുടെ ലാഭം ഉണ്ടാക്കാന്‍ ആവുമെന്ന് വ്യോമയാന വകുപ്പ് മന്ത്രി മഹേഷ്‌ ശര്‍മ്മ രാജ്യസഭയില്‍ പ്രസ്താവിച്ചപ്പോള്‍ പ്രതിപക്ഷത്തിന് പോലും വിശ്വസിക്കാനായില്ല.

എണ്ണ വില കുറഞ്ഞത്‌ പരമാവധി പ്രയോജനപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ലാഭം ഇല്ലാത്ത സര്‍വീസുകള്‍ പുനസംഘടിപ്പിച്ചും, ലാഭം സാധ്യതയുള്ളയിടത്ത് പുനസര്‍വീസ് നടത്തിയും പ്രതിസന്ധിയില്‍ നിന്ന് കരകയറി. എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും സംയോജനത്തിനു ശേഷം ഇതാദ്യമാണ് കമ്പനി ലാഭത്തില്‍ ആവുന്നത്.എയര്‍ ഇന്ത്യയുടെ ഉപസ്ഥാപനമായ എയര്‍ ഇന്ത്യാ എക്സ്പ്രസും ലാഭാത്തിലാകുകയും യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പുണ്ടാക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button