NewsIndia

മല്യ കോണ്‍ഗ്രസിന്റെ കുഞ്ഞ് : ബി.ജെ.പി

ന്യൂഡെല്‍ഹി : വിവിധ ബാങ്കുകളിലായി 9,000 കോടി രൂപയുടെ കടബാധ്യതയുണ്ടാക്കി രാജ്യം വിട്ട വിജയ് മല്യയെ ചൊല്ലിയുള്ള കോണ്‍ഗ്രസ്-ബി.ജെ.പി പോര് മൂര്‍ച്ഛിക്കുന്നു. വിജയ്മല്യ കോണ്‍ഗ്രസിന്റെ കുഞ്ഞാണെന്നും ബാങ്കില്‍ നിന്ന് വായ്പ കിട്ടാന്‍ മല്യയെ സഹായിച്ചത് യു.പി.എ സര്‍ക്കാരാണെന്നും ബി.ജെ.പി. മല്യയുടെ കമ്പനിയായ കിങ്ഫിഷര്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗാണ് ഇത്തരത്തിലുള്ള സ്വകാര്യ കമ്പനികളെ സഹായിക്കണമെന്ന് നിര്‍ദേശിച്ചത്. 3100 കോടി രൂപയുടെ വായ്പ മല്യക്ക് നല്‍കാന്‍ ബാങ്കുകളെ നിര്‍ബന്ധിപ്പിച്ചത് യു.പി.എ.സര്‍ക്കാരാണെന്നും ബി.ജെ.പി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ കുറ്റപ്പെടുത്തി.

മല്യയെ വീണ്ടും വീണ്ടും സഹായിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചതെന്താണ് ? മോദി സര്‍ക്കാരിനെ കുറ്റം പറയാതെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് വ്യക്തത വരുത്തുകയാണ് ചെയ്യേണ്ടത്. സാമ്പത്തികമായി തകര്‍ന്ന സമയത്തും എന്തിനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മല്യക്ക് 3,100 കോടി രൂപ വായ്പ നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.

മല്യയെ ലണ്ടനിലേയ്ക്ക് കടക്കാന്‍ അനുവദിച്ചത് ബി.ജെ.പി.യാണെന്ന കോണ്‍ഗ്രസ് വാദത്തേയും അദ്ദേഹം തള്ളി. മല്യ രാജ്യം വിട്ടുപോകുന്ന സമയത്ത് അദ്ദേഹത്തിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കോടതി നോട്ടീസ് ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button