KeralaNews

തമാശയ്ക്ക് കല്ലെറിയല്‍:പുലിവാല്‍ പിടിച്ച് വിദ്യാര്‍ത്ഥികള്‍

ആലപ്പുഴ: യാത്രയ്ക്കിടെ ട്രെയിനില്‍ നിന്ന് വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞ അഞ്ചംഗ വിദ്യാര്‍ത്ഥി സംഘം പിടിയില്‍. കഴിഞ്ഞ ദിവസം വൈകീട്ട് എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം. അരൂരില്‍ നിന്ന് ആലപ്പുഴയില്‍ കടല്‍ കാണാനെത്തിയ വിദ്യാര്‍ത്ഥികളാണ് പുറത്തേയ്ക്ക് കല്ലെറിഞ്ഞത്.കല്ലേറ് നടത്തുന്നതിനിടെ മാരാരിക്കുളത്ത് വീടിന് മുന്നില്‍ നിന്നിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് ഇവരെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

തമാശയ്ക്ക് വെള്ളത്തിലേയ്ക്ക് കല്ലെറിഞ്ഞതാണെന്ന് വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ കല്ല് തീരുന്നതിനനുസരിച്ച് പല സ്റ്റേഷനുകളിലും ഇറങ്ങി കല്ലുകള്‍ ശേഖരിക്കുകയായിരുന്നുവെന്ന് സഹയാത്രക്കാര്‍ പരാതിപ്പെട്ടു.. സംഘത്തിലുള്ളവരെല്ലാം പ്രായപൂര്‍ത്തിയാകാത്തവരാണ്.

വിവരം അറിഞ്ഞ് രക്ഷാകര്‍ത്താക്കള്‍ സ്റ്റേഷനിലെത്തി. ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടില്ല

shortlink

Post Your Comments


Back to top button