റിയാദ്: ഭീകരരെന്ന് സംശയിക്കുന്ന ആറുപേരെ വെടിവെച്ചുകൊന്നതായി സൗദി പോലീസ്. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഹൈലിലെ ഭീകരരുടെ താവളം വളഞ്ഞ പോലീസ് ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറായില്ല. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് സൗദി അറേബ്യന്‍ ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ സ്‌പെഷ്യല്‍ ഫോഴ്‌സ് സര്‍ജനായ ബദര്‍ ഹംദി അല്‍ റാഷിദിയെ ബന്ധുക്കളായ 6 യുവാക്കള്‍ പരിചയം മുതലെടുത്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഫെബ്രുവരി 27ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പ്രതികളെന്ന് സംശയിക്കുന്ന യുവാക്കളുടെ പേരും ചിത്രങ്ങളും മന്ത്രാലയം പുറത്തുവിട്ടിരുന്നു. 18നും 32നുമിടയില്‍ പ്രായമുള്ളവരാണിവര്‍. ഇതിനു പിന്നാലെ ഇവര്‍ ബദര്‍ ഹംദിയെ കൊലപ്പെടുത്തുകയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമായുള്ള സഖ്യം പ്രഖ്യാപിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിന്റെ ആധികാരികത ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
Post Your Comments