പത്തനംതിട്ട: ഏഴംകുളം ദേവീക്ഷേത്രത്തില്‍ തൂക്കവഴിപാട്ഇന്ന് നടക്കുന്നു. ഭക്‌തപ്രസാദിനിയായ ദേവിയുടെ തിരുസന്നിധിയില്‍ അഭീഷ്‌ടസിദ്ധിക്കായി സമര്‍പ്പിക്കുന്ന വഴിപാടാണ് തൂക്കം. മകരഭരണി നാളില്‍ കന്നിതൂക്കക്കാര്‍ വ്രതാനുഷ്‌ഠാനമാരംഭിക്കും. മുന്‍പ് തൂക്കവില്ലില്‍ കയറിയിട്ടുള്ളവര്‍ക്ക് ശിവരാത്രി മുതലാണ് വ്രതം ആരംഭിക്കുക. എല്ലാദിവസവും സന്ധ്യയ്‌ക്ക് ക്ഷേത്രത്തിലെത്തി ആശാന്‍റെ വായ്‌ത്താരിക്കും താളമേളങ്ങള്‍ക്കും അനുസൃതമായി ഇടംകൈയില്‍ വില്ലും വലംകൈയില്‍ വാളന്പും ഏന്തി അന്തരീക്ഷത്തില്‍ ചുഴറ്റിയാണ് പയറ്റു മുറകള്‍ അഭ്യസിക്കുന്നത്. രേവതി നാളില്‍ ആന അടവിയെ ക്ഷണിച്ചു കൊണ്ടുവരുത്തുന്ന ചടങ്ങിനായി മണ്ണടിയില്‍ പോയി കുളിച്ചു തൊഴുത് തിരികെ ക്ഷേത്രത്തില്‍ എത്തി പയറ്റുമുറകള്‍ അവസാനിപ്പിക്കുന്നു.
രാവിലെ ആറിന് നാളികേരം മുറിച്ച് ഊരാണ്മ തൂക്കത്തോടെയാണ് വഴിപാട് തൂക്കം ആരംഭിച്ചത്. പട്ടുടുത്ത് അരയില്‍ വെള്ള കച്ചകെട്ടിയും നേര്യത് ഞൊറിഞ്ഞുകെട്ടി തലപ്പാവണിഞ്ഞും മുഖത്ത് അരിമാവുകൊണ്ട് ചുട്ടി കുത്തിയും ദേവീദര്‍ശനം നടത്തിയ ശേഷം വഴിപാടുകാര്‍ തൂക്കവില്ലിന് മുന്നില്‍ എത്തിയതോടെ ചടങ്ങുകള്‍ ആരംഭിച്ചു. മുതുകില്‍ ചൂണ്ട കൊരുത്ത് താരുമുണ്ടുപയോഗിച്ച് തൂക്കക്കാര്‍ വില്ലേറി. മദ്ദളം, ചേങ്ങില എന്നിവയുടെ താളത്തിനൊപ്പം വായ്‌ത്താരി മുഴക്കി അന്തരീക്ഷത്തില്‍ പയറ്റു മുറകള്‍ കാട്ടി ദേവീസ്‌തുതികളോടെ കരക്കാര്‍ തൂക്കവില്ലു വലിച്ച് ക്ഷേത്രത്തിന് വലംവച്ചു. ദേവിക്കു മുന്നിലെത്തി തൊഴുതിറങ്ങിയതോടെ ആദ്യ ചടങ്ങ് കഴിഞ്ഞു.ഈ വര്‍ഷം 594 തൂക്ക വഴിപാടാണ് ഉള്ളത്. ഇതില്‍ 139 എണ്ണം കുട്ടികളെ എടുത്തു കൊണ്ടുള്ളവയാണ്.
ക്ഷേത്രത്തിന്റെ പത്തുകരയില്‍നിന്നുമായി ഇത്തവണ 16 കന്നിത്തൂക്കക്കാരാണുള്ളത്. തൂക്കത്തിന്റെ വാളമ്പും വില്ലുമേന്തിയുള്ള ഇവരുടെ പരിശീലനം ജനവരി 18 മകര ഭരണി ദിവസം തുടങ്ങിയിരുന്നു.15ന് രാത്രിയോടെ മാത്രമേ വഴിപാട് പൂര്‍ത്തിയാകുകയുള്ളൂ. മുതുകില്‍ ഇരുമ്പുചൂണ്ട കൊളുത്തിയാണ് തൂക്കക്കാരെ ഗരുഡന്‍ തൂക്കത്തിനുള്ള വില്ലില്‍ തൂക്കുക. ഇതിനു പുറമെ താങ്ങുമുണ്ട് കൊണ്ട് കെട്ടും. നരബലിയുടെ സ്മരണ പുതുക്കിയാണ്പ ഇത്ണ്ടു നടത്തുന്നതെന്നും പറയാറുണ്ട്. ശരീരത്തില്‍ കുത്തിത്തറയ്ക്കുന്ന കൊളുത്തില്‍ മാത്രമായിരുന്നു തൂക്കക്കാരെ വില്ലില്‍ തൂക്കിയിടുന്നത്. തൂങ്ങിക്കിടന്നു കൊണ്ട് മേളത്തിന് അനുസരിച്ച് അവര്‍ പയറ്റുനടത്തുന്നത് നയനമനോഹരമായ കാഴ്ചയാണ്.
Post Your Comments