Business

പണം കൈയില്‍ വയ്ക്കാതെ എ.ടി.എം കാര്‍ഡുകളുമായി നടക്കുന്നവരുടെ ശ്രദ്ധയ്ക്ക്

തിരുവനന്തപുരം: ആവശ്യത്തിനുള്ള പണം കൈവശം സൂക്ഷിക്കാതെ കൂടെ കൂടെ എ.ടി.എമ്മില്‍ കയറി ഇറങ്ങുന്നവര്‍ക്ക് പണികിട്ടാന്‍ പോകുന്നു. മറ്റൊന്നുമല്ല, ബാങ്കുകള്‍ നീണ്ട അവധിയിലേക്ക് പ്രവേശിക്കുകയാണ്. ഈ മാസം 24 മുതല്‍ 27 വരെ ബാങ്കിംഗ് മേഖല നിശ്ചലമാകും. പെസഹ വ്യാഴം, ദുഃഖ വെള്ളി, നാലാം ശനി (രണ്ട്, നാല് ശനികളില്‍ സർക്കാർ ബാങ്കുകൾക്ക് അവധി), ഞായർ എന്നിവ തുടര്‍ച്ചയായി വരുന്നതിനാലാണ് ബാങ്കുകള്‍ക്ക് നാല് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കുന്നത്.

ഈ ദിവസങ്ങളിൽ പണമിടപാടുകൾക്ക് ബുദ്ധിമുട്ടുണ്ടാകും. ഇത് ബിസിനസ് മേഖലയെയും ബാങ്കിങ് മേഖലയെയും സാരമായി ബാധിക്കും. എ.ടി.എമ്മുകളും കാലിയാകും. ബാങ്കിങ് സ്ഥാപനങ്ങളെല്ലാം എ.ടി.എമ്മിൽ പണം നിക്ഷേപിക്കുന്നത് സ്വകാര്യസ്ഥാപനങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നതിനാല്‍ അവധികളിൽ എടിഎമ്മുകളിൽ പണം നിക്ഷേപിക്കുന്നതിന് തടസമാകില്ലെന്നാണ് കരുതുന്നതെങ്കിലും ബാങ്കുകള്‍ പ്രവര്‍ത്തനരഹിതമാകുന്നതോടെ എ.ടി.എമ്മുകളില്‍ തിരക്കേറുകയും വേഗം കലിയാകുകയും ചെയ്യാനാണ് സാധ്യത. അതിനാല്‍ ആവശ്യം വേണ്ട പണം നേരത്തെ തന്നെ ബാങ്കില്‍ നിന്നെടുത്ത് കൈവശം സൂക്ഷിക്കുന്നതാകും ബുദ്ധി.

shortlink

Post Your Comments


Back to top button