അബുദാബി: അബുദാബിയിലെ അല ഖലിദിയയിലെ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. പൊട്ടിത്തെറിയെത്തുടര്‍ന്ന് തീപ്പിടുത്തവുമുണ്ടായി. ഉച്ചയോടെയാണ് ദാരത്തുല്‍ മിയ ഏരിയയിലെ അല്‍-മന്‍സൂരി കെട്ടിടത്തിലെ മദ്ധ്യത്തുള്ള നിലയില്‍ പൊട്ടിത്തെറിയും തീപ്പിടുത്തവുമുണ്ടായത്. ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറി ഏറെ ദൂരം വരെ കേള്‍ക്കാമായിരുന്നുവെന്ന് ഈ മേഖലയിലുള്ളവര്‍ പറഞ്ഞു.
പരിക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഒരു സിവില്‍ ഡിഫന്‍സ് അംഗത്തിനും പരിക്കേറ്റു. കെട്ടിടത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന പത്തോളം വാഹങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സമീപത്തെ കടകളുടെ ഡിസ്പ്ലേകളും തകര്‍ന്നു. പോലീസും സിവില്‍ ഡിഫന്‍സും മേഖലയില്‍ നിന്നു താമസക്കാരെ ഒഴിപ്പിക്കുകയും ഗതാഗതം തടയുകയും ചെയ്തു.
അപകട ബാധിതരായവര്‍ക്ക് യു.എ.ഇ റെഡ് ക്രെസന്റുമായി ചേര്‍ന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം താത്കാലിക തമസ സൗകര്യവും ഭക്ഷണവും ലഭ്യമാക്കിയിട്ടുണ്ട്.
Post Your Comments