Kerala

മേജർ രവിയുടെ നാവരിഞ്ഞു പട്ടിക്കിട്ടു കൊടുക്കണമെന്ന് സിന്ധു ജോയ്

തൃശൂർ : ദുര്‍ഗാദേവിയെക്കുറിച്ച് ചാനല്‍ അവതാരക നടത്തിയ പരാമര്‍ശത്തിനെതിരെ സംവിധായകന്‍ മേജർ രവി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇത്തരം സ്ത്രീകളെ മുഖത്തു കാറിത്തുപ്പുകയാണ് വേണ്ടതെന്നാണ് മേജര്‍ കഴിഞ്ഞദിവസം കൊച്ചിയില്‍ പ്രസംഗത്തിനിടെ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിന്ധു ജോയുടെ പരാമര്‍ശം. തന്റെ ഫേസ്ബുക്ക് പേജിലാണ് ഇങ്ങനെ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

സൈനീകരെ ബഹുമാനിക്കുന്നു ഞാൻ എന്ന് തുടങ്ങുന്ന പോസ്റ്റ്‌ ഇങ്ങനെ ” സൈനികരെ ബഹുമാനിക്കുന്നു ഞാൻ ! വെയിലും,മഞ്ഞും. മഴയും കൂസാതെ രാജ്യത്തെ കാത്തു സൂക്ഷിക്കുന്നവർ – നാടിനു വേണ്ടി സ്വന്തം ജീവൻ പോലും വെടിയാൻ മടിയില്ലാത്തവർ! ആ സൈനികർക്ക് അപമാനമായി മാറുന്ന ഒരു പേരാണ് മേജർ രവിയുടേത്.ഒരു സ്ത്രീയുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പും എന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയുന്നു?നിങ്ങളും ഒരമ്മയുടെ മകൻ അല്ലെ ?സിന്ധു സൂര്യകുമാർ ഇപ്പോൾ നിരന്തരം അവഹേളിക്കപെടുന്ന വിവാദമായ ആ ചർച്ച ഞാനും തത്സമയം കണ്ടിരുന്നു.അതിൽ എവിടെയാണ് അവർ ദുർഗാദേവിയെ അധിക്ഷേപിച്ചതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇല്ലാത്ത ഒരു കെട്ടുകഥയുടെ പേരിൽ ഒരു മാധ്യമ പ്രവർത്തക ക്രൂശിക്കപെടുമ്പോൾ ഫാഷിസ്റ്റ്‌കൾക്കൊപ്പം അണിചേർന്നു സിന്ധുവിനെ “കാർക്കിച്ച് തുപ്പും “എന്ന് വിളിച്ചു പറയുന്ന നിങ്ങളുടെ നാക്ക്‌ അരിഞ്ഞ് പട്ടിക്ക് ഇട്ടു കൊടുക്കുകയാണ് വേണ്ടത്.”

shortlink

Post Your Comments


Back to top button