കൊച്ചി: ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് പാര്‍ട്ടി ദേശിയ വക്താവ് ഷാസിയ ഇല്‍മി. കൊച്ചിയിൽ ബിജെപിയുടെ പ്രചാരണത്തിനെത്തിയ ഷാസിയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കേരളത്തിൽ പദ്ധതികളല്ല സ്ഥിരം പ്രത്യയശാസ്ത്ര ചർച്ചകൾ മാത്രമാണ് നടക്കുന്നത്. ഇത് ജനങ്ങള്‍ മടുത്തു. അതിനാല്‍ ഇത്തവണ ബി.ജെ.പിയ്ക്ക് വിജയം ഉറപ്പാണെന്നും അവര്‍ പറഞ്ഞു.
കനയ്യകുമാർ സംഭവത്തിൽ വ്യാജ വീഡിയോ ആര് നിർമിച്ചതായാലും അത് തെറ്റാണ്. ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് ഡൽഹി പൊലീസാണെന്നും യുപിഎ ഭരണകാലത്ത് കൂടംകുളം സമരത്തിൽ പങ്കെടുത്തവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിടച്ചത് ആരും മറക്കരുതെന്നും ഷാസിയ പറഞ്ഞു.
Post Your Comments